ബുദ്ധിമതിയായ ഭാര്യ

ഷീലാ ദാസ്‌

വേദപുസ്തകത്തിൽ, ബുദ്ധിമതികളായ അനേകം സ്ത്രീകളെക്കുറിച്ചു പറയുന്നുണ്ടു്. അതിൽ പ്രാധാന്യം അർഹിക്കുന്ന ഒരാളാണു് അബീഗയിൽ. എന്തായിരുന്നു അവളുടെ പ്രത്യേകത, എന്നു ചിന്തിക്കാം. അവൾ നല്ല വിവേകം ഉള്ളവളും സുന്ദരിയും ആയിരുന്നു. (1Sam. 25:3) വേദപുസ്തകം പറയുന്നു, വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കിൽ പൊന്മൂക്കുത്തി പൊലെ (Pro. 11:22). അവൾ വിവേകവും സൊന്ദര്യവും ഒത്തുചേർന്നവൾ ആയിരുന്നു. അവളുടെ ഭർത്താവു നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. എന്നു പറഞ്ഞാൽ ആർക്കും കീഴടങ്ങാത്ത സ്വഭാവം ഉള്ള ക്രൂരനായ മനുഷ്യൻ. മറ്റൊരാൾ ചെയ്ത നന്മ ഓർക്കാത്ത മനുഷ്യൻ എത്ര വലിയവൻ ആയാലും പ്രയോജനമില്ലാത്തവൻ തന്നെ. ഇങ്ങനെയുളള ഒരു മനുഷ്യന്റെ കൂടെ ജീവിക്കുന്ന സ്ത്രീകൾ വളരെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരും. ദാവീദു തന്റെ ഭർത്താവിനു വേണ്ടി ചെയ്തതു അവൾക്കറിയില്ല, എങ്കിലും അവൾ തന്റെ ഭർത്താവു മൂലം തന്റെ കുടുംബത്തിനു വരാൻ പോകുന്ന അനർത്ഥ്ം ദൂരവേ തിരിച്ചറിഞ്ഞു. തക്ക സമയത്തു ചെയ്യേണ്ടതു ബുദ്ധിയോടെ ചെയ്യാൻ തീരുമാനമെടുത്തു. അതാണു വിവേകം. സ്വന്ത കുടുംബത്തിനു വരാൻ പോകുന്ന അനർത്ഥങ്ങളെ പ്രാർത്ഥ്നാമുറിയിൽ കാണാൻ കഴിയുന്ന സ്ത്രീകൾ വിവേകമുളളവരാണു്. ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന കൈപ്പേറിയ അനുഭവങ്ങളുടെ നടുവിലും അതു പുറത്തറിയിക്കാതെ, മറ്റുളളവരുടെ മുൻപിൽ, കുടുംബത്തിന്റെ വില നിലനിർത്തുന്ന വിശുദ്ധ സ്ത്രീകൾക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എത്ര സ്നേഹിച്ചാലും തിരിച്ചറിയാത്ത ഭർത്താക്കന്മാരെക്കുറിച്ചു് എന്നോടു ചില സഹോദരിമാർ പറഞ്ഞിട്ടുണ്ട്‌. ഭർത്താവിനു ബഹുമാനം കൊടുക്കണമെന്ന് അറിയാത്ത സ്ത്രീകൾ ലോകത്തിൽ കാണില്ല, എന്നാൽ അതു പിടിച്ചു വാങ്ങണ്ട, ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ്‌ ബഹുമാനത്തിനു യോഗ്യൻ ആണു്. ചില ഭർത്താക്കന്മാർ ലോകത്തിനു നല്ലവരാണു, എന്നാൽ വീട്ടിൽ കൊള്ളില്ല. മറ്റുളളവരുടെ മുൻപിൽ അഭിനയിക്കാൻ പ്രയാസമില്ല, ഒരു അഭിനയവും നടക്കാത്ത സ്ഥലമാണെല്ലോ വീടു്. നാം ആരാണെന്നും നമ്മുടെ സ്വഭാവത്തിന്റെ പ്രത്യെകതകളും നന്നായി മനസ്സിലാക്കുന്ന ചിലർ വീട്ടിൽ ഉണ്ടെന്നു് തിരിച്ചറിഞ്ഞു മാറ്റ്ം വരുത്തുന്നതു നിത്യതയൊടുളള ബന്ധത്തിൽ നല്ലതാണു്.

ഈ സ്ത്രീയെക്കുറിച്ചു പഠിക്കുമ്പോൾ, ഇവൾക്കു് അർഹമായി ലഭിക്കേണ്ട പലതും ലഭിക്കാത്ത സ്ത്രീയാണെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. ക്രൂരനായ ഒരു മനുഷ്യൻ, നന്ദിയില്ലാത്ത ഒരാൾ, വീട്ടിലും ശരിയല്ല, എന്നാൽ അവൾ അതൊന്നും പുറത്തറിയിക്കുന്നില്ല. അയാൾ ദുഷ്ട്ൻ ആണെന്നു തന്റെ വേലക്കാർക്കും അറിയാം, അവർ പറയുന്നു, അവൻ ദുസ്വഭാവിയാകകൊണ്ടു ആർക്കും അവനൊടു മിണ്ടിക്കൂടാ എന്നു്. എന്നു പറഞ്ഞാൽ ആർക്കും അവനെ സഹിക്കാൻ പറ്റുന്നില്ല. അബിഗയിൽ ഇതിന്റെ നടുവിൽ എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു വീട്ടിൽ ഒതുങ്ങിയിരിപ്പാൻ ആഗ്രഹിച്ചില്ല. അവളുടെ ബുദ്ധി തക്കസമയത്തു് ഉണർന്നു, അവൾ ചെയ്യേണ്ടതു തക്ക സമയത്തു ചെയ്തു. ക്രൂരനായ ഭർത്താവിനോടു അനുവാദം വാങ്ങാൻ നിന്നില്ല. ദാവീദിന്റെ അടുക്കലോടി എത്തി. ദാവീദിനൊടു പറയേണ്ട ദൈവിക ആലോചനയും അവളുടെ നാവിൽ ഉണ്ടായിരുന്നു. അതായതു്, ക്രൂരനായ മനുഷ്യന്റെ കൂടെ ജീവിക്കുമ്പൊഴും അവൾക്കു് ദൈവവും ആയി അടുത്ത ബന്ധവും അവളുടെ പക്കൽ ദൈവിക ആലോചനയും ഉണ്ടായിരുന്നു എന്നല്ലെ? വീടിനകത്തു സഹോദരിമാർ പലരും വേദനയേറിയ സാഹചര്യങ്ങൾ അനുഭവിക്കുന്നവരാണു്, ഭർത്താവിൽ നിന്നും, മറ്റു കുടുംബ ബന്ധങ്ങളിൽ നിന്നും കയ്പ്പേറിയ സാഹചര്യങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ, ആരൊടും പറയാൻ ഇല്ലാതെ, ഒറ്റക്കു നിൽക്കേണ്ടി വരുന്ന പ്രതിസന്ധികളിൽ, ഒരു നാളിലും മാറിപ്പോകാത്ത ദൈവസാന്നിദ്ധ്യം അനുഭവിക്കാൻ കഴിയണം. അപ്പോൾ മറ്റാരോടും സംസാരിക്കാത്ത ദൂതൂകൾ ദൈവം നിങ്ങളുടെ നാവിൽ തരും. ആരും അറിയാതെ ചില വിഷയങ്ങൾ നിങ്ങളുടെ പ്രാർത്ഥ്നമൂലവും തക്ക സമയത്തെ നിങ്ങളുടെ വിവേകപൂർണമായ പെരുമാറ്റവും മൂലം മാറിപ്പോകും. ദൈവവും ആയി ബന്ധമുളള നിന്നെ തകർക്കാൻ ആർക്കും കഴിയില്ല എന്നു ഉറയ്ക്കുക. കുടുംബ സാഹചര്യങ്ങൾ എത്ര മോശമാണെന്നു തോന്നിയാലും ദൈവം അതിനൊരു പരിഹാരം നിന്റെ കയ്യിൽ തരാൻ പോകുന്നു എന്നു വിശ്വസിക്കുക. ബുദ്ധിയൊടെ ഇടപെട്ട ആ സ്ത്രീ മുഖാന്തിരം അവളുടെ കുടൂംബത്തീനു് ദോഷം ചെയ്യതെ ദാവീദിനെ ദൈവം സൂക്ഷിച്ചു. സഹോദരീ, നീ മുഖാന്തിരം ചില അഭിഷിക്തന്മാരെ പോലും ദൈവം വിടുവിക്കും. അതു മാത്രവും അല്ല, നിന്റെ കുടുംബത്തിന്റെ അകത്തു അസ്വ്സ്തത ഉണ്ടാക്കുന്ന വ്യക്തികളെ ദൈവം സന്ദർശിക്കാൻ സമയം ആയിട്ടുണ്ട്‌. ചില സമയങ്ങളിൽ മിണ്ടാതിരിക്കാൻ നമ്മെ ദൈവം പഠിപ്പിക്കുകയാണു എന്ന് മറക്കണ്ട. ആരൊടും പങ്കു വെക്കാൻ പറ്റാത്ത വേദനയുടെ നാളുകൾ ജീവിതതിൽ തരുന്നതു നമ്മെ ശക്തരാക്കനാണു്. അധികം വൈകാതെ ബുദ്ധിമതിയായ ആ സ്ത്രീ ദാവീദിന്റെ ഭാര്യയായി. അവൾ അനുഭവിച്ച ദുഖങ്ങൾക്കു അറുതി വന്നു. ഇതു വായിക്കുമ്പോഴും കരയുന്ന ചില സഹോദരിമാർ, എനിക്കെന്നാണു ഒരു മറുപടി ലഭിക്കുന്നതു എന്നു വ്യാകുലപ്പെടുന്നുണ്ടാകാം. സാരമില്ല, അകത്തു നീ അനുഭവിക്കുന്ന വേദന തീരാറായി, മണവാളനായ കർത്താവു മടങ്ങിവരാറായി, വേദന സഹിച്ചും വിശ്വസ്തതയൊടെ, കർത്താവിനെ സേവിച്ച നിന്നെ അവൻ മാനിക്കുന്നില്ലെങ്കിൽ, മറ്റാരെയാണു മാനിക്കുക. അതുകൊണ്ടു് ധൈര്യത്തോടെ കർത്താവിനു വേണ്ടി നിൽക്കാം. ദൈവം നമ്മെ ഉപയോഗിക്കട്ടെ.

MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladaskeezhoor/1071 – (Accessed in March 2012)