Home Articles Malayalam Articles Apostolic Gift – അപ്പോസ്‌തോലിക ദാനം

Apostolic Gift – അപ്പോസ്‌തോലിക ദാനം

218
0

by ഡോ. ക്രിസ് ജാക്‌സന്‍, യു.എസ്.എ.

എഫേസ്യലേഖനത്തെ ആര്‍തര്‍ റ്റി. പിയേഴ്‌സണ്‍ വിശേഷിപ്പിക്കുന്നത് മൂന്നാം സ്വര്‍ഗ്ഗലേഖനമെന്നാണ് കാരണം അത് വായനക്കാരെ സ്വര്‍ഗ്ഗസ്ഥലങ്ങളിലേക്ക് നയിക്കുന്നു. യേശുവിന്റെ ക്രൂശുമരണത്താലും ഉയിര്‍ത്തെഴുന്നേല്‍പ്പിനാലും ആത്മാവിന്റെ ദാനം സാധ്യമായി. സങ്കീ. 68:18 ഉദ്ധരിച്ചുകൊണ്ട് പൗലോസ് ദാവീദിന്റെ യുദ്ധങ്ങളിലുള്ള ജയത്തെ യേശുവിന്റെ മരണത്തിന്മേലുള്ള ജയത്തോട് ഉപമിക്കുന്നു, “അവന്‍ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി, ഉയരത്തില്‍ കയറി മനുഷ്യര്‍ക്കു ദാനങ്ങളെ കൊടുത്തു” (എഫേ. 4:8). സഭയുടെ ഭരണാധികാരിയായ യേശു ചിലരെ അപ്പോസ്‌തോലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു (എഫേ. 4:11). മനുഷ്യന് അഞ്ചു കൈവിരല്‍ ഉള്ളതുപോലെ, അഞ്ചുവിധ ശുശ്രൂഷകളുണ്ട്. അവ ഈ സഭായുഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദാനങ്ങള്‍ കരുണയുടെ വെളിപ്പാടാകുന്നു. ആര്‍ക്കെങ്കിലും പ്രംസംഗവരമോ, മറ്റേതെങ്കിലും വരമോ ഉണ്ടെങ്കില്‍ അത് ആ വ്യക്തി സ്വന്തം കഴിവുകൊണ്ട് നേടിയതല്ല. മറിച്ച് അത് ദൈവികദാനമാണ്. ഒരു പക്ഷേ നിങ്ങള്‍ക്ക് അപ്പോസ്‌തോലിക വിളിയോ അല്ലെങ്കില്‍ മറ്റേതോ വിളിയോ ഉണ്ടായിരിക്കാം. പക്ഷേ, അതിലൊന്നും പ്രശംസിക്കുവാന്‍ നമുക്കവകാശമില്ല. ഓരോ ദാനവും നമുക്ക് ലഭിക്കപ്പെട്ട കിരീടങ്ങളാണ്. പകരം നാമതെല്ലാം അവന്റെ പാദപീഠത്തില്‍ തിരികെ അര്‍പ്പിക്കേണ്ടതാണ്. അത് ഉപയോഗിക്കുന്ന ആളിന്റെ ലാഭത്തിനു വേണ്ടിയല്ല. എന്റെ ശുശ്രൂഷ എന്നു പറഞ്ഞ് അഹങ്കരിക്കുന്നത് ഏറ്റവും പരിഹാസ്യമായ ഒരു കാര്യമത്രെ.

സഭയുടെ നാഥനായ കര്‍ത്താവിന് സഭയുടെ ഓരോ വൈയക്തികമായ ആവശ്യങ്ങളുമറിയാം. സമയാസമയങ്ങളില്‍ അവനത് നിറവേറ്റുകയും ചെയ്യും. യിരെമ്യാവ് 3:15-ല്‍ കാണുന്നത് ഇപ്രകാരമാണ്. ഞാന്‍ നിങ്ങള്‍ക്ക് എന്റെ മനസ്സിനൊത്ത ഇടയന്മാരെ നല്‍കും. അവന്‍ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയിക്കും. ശരിയായ സമയത്ത് പ്രവാചക സന്ദേശം സഭയ്ക്കു നല്‍കുന്നു. സഭയാം ശരീരത്തിന്റെ ആത്മിക വര്‍ദ്ധനവിനുവേണ്ടി അപ്പോസ്‌തോലന്മാരെയും ഉപദേഷ്ടകന്മാരെയും എഴുന്നേല്‍പ്പിക്കുന്നു. ദാനങ്ങള്‍ നല്ലതാണെങ്കിലും ലക്ഷ്യം ഒന്നാണ്. വരപ്രാപ്തരായ വ്യക്തികള്‍ അന്യോന്യം ഒത്തുചേര്‍ന്ന് ശുശ്രൂഷ പൂര്‍ണ്ണമാക്കുന്നു. അവര്‍ പരസ്പരം മത്സരിക്കുന്നത് ശരിയല്ല.

ദൈവത്തിന്റെ കരമെന്ന നിലയിലാണ് ഈ അഞ്ചുതരം ശുശ്രൂഷകളും നിലകൊള്ളുന്നത്. ആന്തരിക ഉദ്ദേശത്തിന്റെ പുറമേയുള്ള പ്രകടനമാണ് കരത്തില്‍ക്കൂടി ദര്‍ശിക്കുന്നത്. അഞ്ചുവിരലുകളുള്ള ഈ കരം ശരീരത്തിന്റെ അനുബന്ധമാണ്. അപ്പോസ്‌തോലന്മാരും പ്രവാചകന്മാരും ശരീര്തില്‍നിന്ന് സ്വതന്ത്രരല്ല മറിച്ച് ശരീരത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളത്രെ.

അപ്പോസ്‌തോലന്‍ ഒരു തള്ളവിരല്‍ പോലെ പ്രവര്‍ത്തിക്കുന്നു, അതിന് എല്ലാ വിരലുകളുമായി ബന്ധപ്പെടുവാന്‍ കഴിയും, സ്പര്‍ശിക്കുവാന്‍ കഴിയും. അപ്പോസ്‌തോലിക ശുശ്രൂഷ മറ്റെല്ലാ ശുശ്രൂഷകളേയും ഉത്ബുദ്ധമാക്കുകയും സജ്ജമാക്കുകയും ചെയ്യുന്നു. അപ്പോസ്‌തോലന്‍ സകലത്തേയും നിയന്ത്രിക്കുന്നു. പ്രവാചകന്‍ ചൂണ്ടുവിരല്‍പോലെ പ്രവര്‍ത്തിക്കുന്നു. ശരിയായ ദിശ ചൂണ്ടിക്കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. കാരണം പരിശുദ്ധാത്മാവ് എല്ലാം മുന്നമേ വെളിപ്പെടുത്തി കൊടുക്കുന്നു. മദ്ധ്യത്തിലെ വിരല്‍ നീളമുള്ളതാകയാല്‍ സുവിശേഷകനെ സൂചിപ്പിക്കുന്നു. അവര്‍ വചന വാഹകരാണ്. മോതിരവിരല്‍ പാശ്ചാത്യ സംസ്‌കാരത്തില്‍ പാസ്റ്ററെ സൂചിപ്പിക്കുന്നു. നാലാമത്തെ വിരലായ മോതിരവിരല്‍ മൂന്നാമത്തെ വിരരലിനേക്കാള്‍ താരതമ്യേന നീളം കുറഞ്ഞതാണ് എങ്കിലും താണതരമല്ല. മറ്റുള്ളവര്‍ വളരേണം ഞാനോ കുറയേണം എന്ന മനോഭാവമാണിതിനു ള്ളത്. കരുതുന്ന സ്വഭാവമാണ് പാസ്റ്റര്‍ക്കുള്ളത്. അവസാനമായി ഏറ്റവും ചെറിയ വിരല്‍ ഉപദേഷ്ടാക്കന്മാരെ സൂചിപ്പിക്കുന്നു. ഇത് ഏറ്റവും ചെറുത് എന്നു തോന്നിയാലും മറ്റുള്ളവിരലുകളെ ബാലന്‍സ് ചെയ്യുന്നതില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്നു. ഗിറ്റാറും പിയാനോയും വായിക്കണമെങ്കില്‍ ഈ വിരല്‍ അനിവാര്യമാണ്. ആയതിനാല്‍ ഉപദേഷ്ടാക്കന്മാരുടെ ശുശ്രൂഷ എന്നത് അടിസ്ഥാനം ഇടുക എന്നതാണ്. ഐക്യതയില്‍ ഏകലക്ഷ്യത്തോട് പ്രവര്‍ത്തിക്കുമ്പോഴാണ് കരത്തിന്റെ കാര്യക്ഷമത പ്രകടമാകുന്നത്. സംഗീത ഉപകരണങ്ങള്‍ വായിക്കുമ്പോഴും, ബേസ് ബോള്‍ കളിക്കുമ്പോഴും മറ്റേതൊരു പ്രവൃത്തി നടത്തുമ്പോഴും വിരലുകള്‍ എല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ഹസ്തദാനം ചെയ്യുമ്പോഴും വിരലുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതായി കാണുവാന്‍ കഴിയും. കൈകളിലുള്ള നാഢികളുടെ ഘടനയും ഏകോപിച്ചിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. കൈകളിലുള്ള നാഢീഞരമ്പുകളുടെ ക്രമീകരണം തന്നെ മറ്റെല്ലാ അവയവങ്ങളെക്കാള്‍ സങ്കീര്‍ണ്ണമാണ്. എന്നാല്‍ അഞ്ചുവിരലുകളും നിയന്ത്രിക്കപ്പെടുന്നതും ശിരസ്സാലാണ്. അഞ്ചുവിധ ശുശ്രൂഷകളെക്കുറിച്ച് നമുക്ക് ഓരോന്നോരാന്നായി ചിന്തിക്കാം.

ഒന്നാമതായി അപ്പോസ്‌തോലന്‍.
അവന്‍ ചിലരെ അപ്പോസ്‌തോലന്മാരായി നിയമിച്ചു. സ്വര്‍ഗ്ഗീയവും ഭൗമികവുമായ ഗവണ്‍മെന്റിന്റെ തലപ്പത്തായി അപ്പോസ്‌തോലിക ശുശ്രൂഷ നിലകൊള്ളുന്നു (1 കൊരി. 12:28). ‘അപ്പോസ്‌തോലോസ്’ എന്നതാണ് അപ്പോസ്‌തോലന്റെ ഗ്രീക്ക് പദം. ശ്രദ്ധിക്കുക ബഹുവചനത്തിലാണ് ഈ ശുശ്രൂഷകളെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏകവചനത്തില്‍ ഇവ ഉപയോഗിച്ചിരിക്കുന്നത് യേശുവിനോടുള്ള ബന്ധത്തില്‍ മാത്രമാണ്. “നാം സ്വീകരിച്ചു പറയുന്ന അപ്പോസ്‌തോലനും മഹാപുരോഹിത”നുമെന്നു യേശുവിനെക്കുറിച്ചു എബ്രായ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു (എബ്രാ. 3:1). ഈ ശുശ്രൂഷകളെല്ലാം ക്രിസ്തുവെന്ന തലയുടെ കീഴിലാണ് നടക്കുന്നത്. മറ്റുള്ളവരില്‍ ഒരാളെന്ന രീതിയില്‍ താന്‍ ക്രിസ്തുവിന്റെ ഒരപ്പോസ്‌തോലനാണെന്ന് പൗലോസ് അവകാശപ്പെടുന്നുണ്ട്.

അപ്പോസ്റ്റെല്ലോ എന്ന ഗ്രീക്കുപദം രണ്ടുപദത്തില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്, അപ്പോ – അകലെ + സ്റ്റെല്ലോ – അയയ്ക്കുക. ചുരുക്കത്തില്‍ ഒരു പ്രത്യേക ദൗത്യത്തിനായി അയയ്ക്കപ്പെടുക. അധികാരിയാലാണ് അയയ്ക്കപ്പെടുന്നത്. എല്ലാ ശുശ്രൂഷകളും ദൈവത്താലാണ് നടക്കപ്പെടുന്നതെങ്കിലും അപ്പോസ്‌തോലിക ശുശ്രൂഷയില്‍ പ്രത്യേക ദൗത്യം ഉള്‍ക്കൊണ്ടിരിക്കുന്നു. അപ്പോസ്‌തോലന്‍ ഒരു പശ്ചാത്തലത്തേക്ക് പോകുകയും അടിസ്ഥാനവും ഭരണക്രമവും ഇല്ലാത്ത ഇടങ്ങളില്‍ അവ ഇടുകയും ചെയ്യുന്നു. ലൗകിക നേതൃത്വമനുസരിച്ച് കീഴ്ജീവനക്കാര്‍ മേല്‍ജീവനക്കാരെ അനുസരിക്കുകയും ബഹുമതിക്കുകയും ചെയ്യണം. പെരുമാറ്റച്ചട്ടം അനുസരിക്കണം. എന്നാല്‍ കര്‍ത്താവ് പറയുന്നത് ശ്രദ്ധിക്കുക: ”നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ’ (ലൂക്കൊ. 22:26). അപ്പോസ്‌തോലിക ശുശ്രൂഷയില്‍ എത്രപേര്‍ താഴേ തട്ടിലുണ്ടെന്നോ ഒപ്പത്തിനൊപ്പമുണ്ടെന്നോ എന്നത് ഒരു പ്രധാനപ്പെട്ട വിഷയമല്ല. ശരിയായ നേതൃത്വം കര്‍ത്തൃത്വം ചെയ്യുകയില്ല. പ്രത്യുത ഉയര്‍ത്തുക എന്നതാണ്.

12 ശിഷ്യന്മാരെ പൊതുവെ അപ്പോസ്‌തോലന്മാര്‍ എന്നു വിളിച്ചിരുന്നു. അവരെക്കൂടാതെ മറ്റു പലരേയും അപ്പോസ്‌തോലന്മാര്‍ എന്നു അഭിസംബോധന ചെയ്തിരുന്നു. മത്ഥിയാസ് (അപ്പോ. 1:26), യേശുവിന്റെ അര്‍ദ്ധസഹോദരനായ യാക്കോബ് (ഗലാ. 1:19), ബര്‍ന്നബാസ്, പൗലോസ് (അപ്പൊ. 14:14), അന്ത്രോണിക്കോസ്, യൂനിയാവ് (റോമ. 16:7). എഫേസ്യര്‍, അപ്പോസ്‌തോലന്മാര്‍ എന്നു പറയുന്ന വരെ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ ്ടതായി പറയുന്നു (വെളി. 2:3). ചിലര്‍ പഠിപ്പിക്കുന്നതുപോലെ അപ്പോസ്‌തോലിക ശുശ്രൂഷ നിന്നുപോയിട്ടില്ല (1 കൊരി. 12:28). വിശ്വാസത്തിന്റെ അനുസരണത്തിനായി നമ്മള്‍ കരുണയും അപ്പോസ്‌തോലത്വവും പ്രാപിച്ചിരിക്കുന്നു (റോമ. 1:5). ആദിമ സന്ദേശ വാഹകര്‍ക്കുള്ളതുപോലെയുള്ള അതേ അധികാരം ആധുനിക അപ്പോസ്‌തോലന്മാര്‍ക്കില്ല എന്നുള്ളത് ഒരു വസ്തുതയത്രേ. ഇന്നത്തെ എഴുത്തുകാരുടെയും പ്രസംഗികരുടെയും എഴുത്തുകള്‍ക്കും വാക്കുകള്‍ക്കും എത്ര വലിയ ആധികാരികത ഉണ്ടെന്നു വന്നാലും അതു കാനോനിക ലേഖനങ്ങളെപ്പോലെ ദൈവവിശ്വാസീയമല്ല. അടിസ്ഥാനം ഒരിക്കല്‍ ഇട്ടിരിക്കയാല്‍ ഇനിയും അതിന്മേല്‍ ഒരു അടിസ്ഥാനം ഇടുവാന്‍ കഴിയുകയില്ല.

അപ്പോസ്‌തോലിക അധികാരമുള്ളവര്‍ക്ക്, തള്ളവിരല്‍ എന്നപോലെ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും, ഭരണം നടത്തുവാനും വാഴ്ചകളേയും അധികാരങ്ങളേയും തകര്‍ക്കുവാനും കഴിയും. ഈ അധികാരം/ഉത്തരവാദിത്വം മനുഷ്യരാല്‍ ഭരമേല്‍പ്പിക്കപ്പെടുന്നതല്ല. പൗലോസ് പറയുന്നത് മനുഷ്യരില്‍നിന്നല്ല, മനുഷ്യനാലുമല്ല, യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയില്‍ ്‌നിന്നു ഉയിര്‍പ്പിച്ച പിതാവായ ദൈവത്താലുമത്രെ അപ്പോസ്‌തോലത്വം പ്രാപിച്ചത് (ഗലാ. 1:1). ഇവിടുത്തെ ഒരു പ്രശ്‌നമെന്നത് ആരാണ് ഒരു വ്യക്തിയെ അപ്പോസ്‌തോലനായി അവരോധിക്കുന്നത് എന്നാണ്. അവന്റെ വിളി ഒരിക്കലും മനുഷ്യനില്‍നിന്നല്ല, എന്നാല്‍ തങ്ങളുടെ വര്‍ഷങ്ങളായുള്ള ശുശ്രൂഷകള്‍ക്ക് മനുഷ്യനാലുള്ള അംഗീകാരം ലഭിക്കേണ്ടതുണ്ട്. അത് സഭയുടെ ഏകാംഗീകൃതമായ അംഗീകാരവും സാക്ഷ്യവും ആയിത്തീരുന്നു. അപ്പോസ്‌തോലന്‍ എന്ന പദം ഏകവചനത്തില്‍ പുതിയ നിയമത്തില്‍ 19 പ്രാവശ്യവും സുവിശേഷത്തില്‍ രണ്ടും, പാസ്റ്ററന്മാര്‍ എന്ന പദം ഒരു പ്രാവശ്യവും (ബഹുവചനത്തില്‍) കാണുന്നു. അതുകൊണ്ട്, ഒരു ശുശ്രൂഷ മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതാണെന്നു വരുന്നില്ല. ദൈവമാണ് സ്വയം ശരീരത്തില്‍ ശുശ്രൂഷകന്മാരെ ആക്കുന്നത്. മറിച്ചു മനുഷ്യര്‍ സ്വയം തിരഞ്ഞെടുക്കു ന്നതല്ല. വിശേഷണങ്ങള്‍ ഉപയോഗിക്കുവാനാണ് മിക്കപേര്‍ക്കും താല്‍പര്യം എന്നതാണ് ഒരു രസകരമായ വസ്തുത. എന്നാല്‍ സുവിശേഷകന്‍, പാസ്റ്റര്‍, ഉപദേഷ്ടാവ് എന്നീ വിശേഷണങ്ങള്‍ ഉപയോഗിക്കുവാന്‍ വിസമ്മതം കാണിക്കുകയും ചെയ്യുന്നു. അപ്പോസ്‌തോലിക ദൗത്യം എന്നത് പ്രധാനമായി ഭരണപരവും അടിസ്ഥാനപരവുമാണ്. അപ്പോസ്‌തോലന്‍ ഒരു പ്രസംഗികന്‍ ആകണമെന്നില്ല. അപ്പോസ്‌തോലന്‍ വാക്ചാതുര്യം ഉള്ളവന്‍ ആയിരിക്ക ണമെന്നില്ല. ക്രിസ്തുയേശു മൂലക്കല്ലായിരിക്കെ അപ്പോസ്‌തോലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേലത്രേ സഭ പണിയപ്പെടുന്നത് (എഫേ. 2:20).

നേതൃത്വം എന്നത് ഒരു പിരമിഡ് പോലെയാണ്. തറയില്‍നിന്ന് വീടുകള്‍ പണിയുന്നു. ഉന്നതമായ ഭാഗങ്ങള്‍ വളരെ താമസിച്ചു മാത്രമേ പണിയുകയുള്ളു. അവ കെട്ടിടത്തിന്റെ ഏറ്റവും മനോഹരമായ ഭാഗങ്ങളാണ്. എന്നാല്‍ കെട്ടിടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അടിസ്ഥാനമാണ്. അടിസ്ഥാനമിടുന്നവര്‍ എന്ന നിലയില്‍ 12 അപ്പൊസ്‌തോലന്മാരുടെ പേരുകള്‍ പുതിയ യെരൂശലേമിന്റെ അടിസ്ഥാനത്തിന്മേല്‍ രേഖപ്പെടുത്തും. കാരണം, അവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ ഇടുക എന്നതാണ്. അപ്പോസ്‌തോലിക ശുശ്രൂഷ വഴി വെട്ടിത്തെളിക്കുന്ന ശുശ്രൂഷയാണ്. പുതിയ മേഖലകളില്‍ കടന്നുചെന്ന് അത് പ്രവര്‍ത്തനയോഗ്യമാക്കി തീര്‍ക്കുകയും മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടാക്കുകയുമാണ് അപ്പോസ്‌തോലന്‍ ചെയ്യുന്നത്.

അപ്പോസ്‌തോലന്‍ മിഷനറിയാണ്, അപ്പോള്‍ത്തന്നെ ദീര്‍ഘവീക്ഷകനുമാണ്. ഇത് രണ്ടും അപ്പോസ്‌തോലികത്വത്തിന്റെ മുഖമുദ്രകളാണ്.


MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=9&mid=129 -(In 2010-2014)

(218)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close