Home Articles Malayalam Articles Heard on the Kumbanad Pulpits
0

Heard on the Kumbanad Pulpits

7
0

‘സഭാ ഇലക്ഷന്‍ കൊണ്ട്‌ ആരും തങ്ങളുടെ രക്ഷ നഷ്‌ടപ്പെടുത്തി കളയരുത്‌. സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ എത്ര പ്രാവശ്യം ജനറല്‍ കൗണ്‍സിലില്‍ മത്സരിച്ചു എത്ര പ്രാവശ്യം വിജയിച്ചു എന്ന്‌ ഒന്നും ആരും ചോദിക്കുകയില്ല”. -പാസ്റ്റര്‍ പി.എസ്‌. ശമുവേല്‍

”ദൈവത്താല്‍ ഉയര്‍ത്തപ്പെട്ട ഒരുവനെ താഴ്‌ത്താന്‍ മനുഷ്യന്‌ പറ്റുകയില്ല. ദൈവം താഴ്‌ത്തിയവനെ മനുഷ്യന്‍ ഉയര്‍ത്തിയാല്‍ അത്‌ ഡ്യൂപ്ലിക്കേറ്റ്‌ മാത്രം ആയിരിക്കും” -പാസ്റ്റര്‍ കെ. ജോയി

”രാജാവ്‌ ഉള്ളിടത്ത്‌ രാജകോലാഹലം ഉണ്ട്‌ എന്നാല്‍ ഇന്ന്‌ രാജാവില്ലാത്ത കോലാഹലമാണ്‌ പലയിടത്തും ഉള്ളത്‌”. -പാസ്റ്റര്‍ ബി. മോനച്ചന്‍

”കേവലമായ ബാഹ്യപ്രകടനമല്ല ആത്മീയ മുന്നേറ്റം. കേവലം ബാഹ്യപ്രകടനങ്ങളോടെ ദൈവത്തിന്റെ തോട്ടത്തില്‍ ആര്‍ക്കും നില്‍ക്കാന്‍ കഴിയുന്നതല്ല. ഫലമില്ലാത്തതിനെയും പ്രകടനത്തോടെ നില്‍ക്കുന്നതിനെയും ദൈവം വെട്ടിക്കളയും എന്ന്‌ വചനം പഠിപ്പിക്കുന്നു”. -പാസ്റ്റര്‍ സണ്ണി കുര്യന്‍ വാളകം

”നമ്മുടെ യോഗങ്ങള്‍ ഏറ്റവും വിജയം ആയി തീരുന്നത്‌ ആമേന്‍ പറയുന്നതിലാണെന്ന തെറ്റായ ധാരണ അറിയാതെ നമ്മുടെ ഇടയില്‍ കടന്നുവന്നിട്ടുണ്ട്‌ യോഗത്തിന്‌ ആമേന്‍ പറയുകയും ജീവിതത്തിന്‌ വ്യത്യാസം വരാതെ ഇരിക്കുകയും ചെയ്‌താല്‍ അതുകൊണ്ട്‌ പ്രയോജനം ഇല്ല. പിന്നെ യോഗത്തിന്‌ ഇടയ്‌ക്ക്‌ ഇടയ്‌ക്ക്‌ ആമേന്‍ കേള്‍ക്കുന്നത്‌ പ്രസംഗിക്കുന്നവര്‍ക്ക്‌ ഒരു ആശ്വാസം ആണ്‌”. -പാസ്റ്റര്‍ ബാബു ചെറിയാന്‍

”യേശുവിന്റെ ക്രൂശീകരണം കൊണ്ട്‌ പടയാളിക്ക്‌ ഒരു ജോഡി ഉടുപ്പ്‌ ആണ്‌ ലഭിച്ചത്‌. യൂദക്ക്‌ 30 വെള്ളിക്കാശും പരദേശിക്ക്‌ ഒരു ശവക്കോട്ടയും കിട്ടിയപ്പോള്‍ നമുക്ക്‌ ക്രൂശ്‌ തന്നത്‌ ഒരു രക്ഷകനെയാണ്‌.” -പാസ്റ്റര്‍ ഫിലിപ്പ്‌ പി. തോമസ്‌

”പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രശ്‌നം അല്ല പറയേണ്ടത്‌ മറിച്ച്‌ പ്രാര്‍ത്ഥനയുടെ ഉത്തരം ആയിരിക്കേണം പറയേണ്ടത്‌” -പാസ്റ്റര്‍ കെ.എം. ജോസഫ്‌

”അമേരിക്കയില്‍ ഉള്ളവര്‍ക്കും സ്വദേശിയര്‍ക്കും ഒരേ പ്രമാണം തന്നെയാണ്‌ വേദപുസ്‌തകത്തിലുള്ളത്‌. കാലഘട്ടത്തിന്‌ അനുസരിച്ച്‌ മാറുന്നതല്ല ദൈവീക പ്രമാണം.” -പാസ്റ്റര്‍ എം.വി. വര്‍ഗ്ഗീസ്‌


MGM Ministries-Article Source: gmnewsonline.com/newscontent.php?id=2183- In 2013

(7)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close