Evg. P I Abraham (Kanam Achen)

പി ഐ എബ്രഹാം യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെടുന്നു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച വ്യക്തിയാണ് കാനം അച്ചൻ.

1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചെലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ എന്ന യാക്കോബായ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യര്തിയായിരിക്കെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി കോട്ടയം ജില്ലയിൽ വിവിധ പള്ളികളിൽ ശുശ്രൂഷിച്ചു. യാക്കോബായ സഭയുടെ വചനവിരുദ്ധ നിലപാടുകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ വിശ്വാസികളെ ബോധവൽക്കരിച്ചു. പലപ്പോഴും സഭാനേതൃത്വം അച്ഛനെ വിസ്തരിക്കുകയും സഭാനടപടികളും ഉപദേശങ്ങളും ലംഖിക്കരുതെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു.

കങ്ങഴ ചെറ്റെടം പള്ളി വികാരിയായിരിക്കെ 1966-ൽ ഓഗസ്റ്റ്‌ 3 നു മണിമലയാറ്റിൽ സി സി മാത്യു എന്ന ജോർജ് സാറിന്റെ കൈക്കീഴിൽ വിശ്വാസസ്നാനം സ്വീകരിച്ചു. സ്നാനമെറ്റെങ്കിലും പൌരോഹിത്യം ഉപേക്ഷിച്ചില്ല. എന്നാൽ അച്ഛന്റെ സ്നാന വാർത്ത വൻ പ്രാധാന്യത്തോടെ സീയോൻകാഹളം മാസികയിൽ അച്ചടിച്ച്‌ വന്നതോടെ സഭ കാനം അച്ഛനെ മുടക്കി.

കേരളത്തിൽ പെന്തകോസ്ത് സഭകൾ സഭാ വിഭാഗ വ്യത്യസമെന്യെ കാനം അച്ഛനെ പ്രസംഗകൻ എന്ന നിലയിൽ അംഗീകരിച്ച് ആദരിച്ചു. വിശ്രമമില്ലാതെ 1967 മുതൽ കഴിഞ്ഞ 51 വർഷമായി അദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു.

Contact Information
Evg. P I Abraham
Parackel House,
Chambakara P O; Kottayam,
Kerala, India

Tel: 91-481-248-5402
Mob: 91-828-104-3612


Kanam Achen - October 10, 2020

61st CGI General Convention Message - Except the Lord Build the House

61st CGI General Convention Message - Except the Lord Build the House

Preached at Church of God Kerala State General Convention, Vakathanam in January 1984

More Messages from Kanam Achen...

Powered by Series Engine

Click Here to Listen Continuously to All Audio Sermons of Kanam Achen