മനംനിറയെ ഓര്‍മ്മകള്‍

കര്‍ത്താവിന്റെ എളിയ ദാസന്‍ പാസ്റ്റര്‍ പി.എം. ഫിലിപ്പ്

ക്രിസ്തു­വിന്റെ ക്രൂശീ­ക­ര­ണ­ത്തെ­ക്കു­റിച്ച് പറ­യാത്ത പ്രസംഗം ഇല്ലാ­യി­രുന്നു പപ്പാ­യി­ക്ക്. കല്യാ­ണ­വീ­ട്ടില്‍ ആണെ­ങ്കിലും മര­ണ­വീ­ട്ടി­ലാ­ണെ­ങ്കിലും ക്രൂശീ­ക­രണ സന്ദേശം ഉണ്ടാ­കും. പപ്പാ എവി­ടെ­യെ­ങ്കിലും പ്രസം­ഗി­ച്ചാല്‍ ക്രിസ്തു­വിന്റെ ക്രൂശീക സന്ദേശം ഉറ­പ്പാ­ണ്. കര്‍ത്തൃ­സ­ന്നി­ധി­യില്‍ വിശ്ര­മി­ക്കുന്ന പാസ്റ്റര്‍ പി.­എം. ഫിലി­പ്പിന്റെ മകന്‍ ഡോ. മാത്യു ഫിന്നി പിതാ­വി­നെ­ക്കു­റി­ച്ചുള്ള ഓര്‍മ്മ­കള്‍ പങ്ക് വെയ്ക്കു­ന്നു.

യേശു­വിനെ ക്രൂശില്‍ തറച്ച കാര്യം പ്രസം­ഗി­ക്കു­മ്പോള്‍ പപ്പാ­യുടെ കണ്ണ് നിറയും തോളില്‍ നിന്ന് ഷോള്‍ എടുത്ത് കണ്ണീര്‍ തുട­ച്ചു­കൊ­ണ്ടാ­യി­രിക്കും പിന്നെ തുട­രു­ക. ഒരു­വനെ ക്രിസ്തു­വി­ലേക്ക് ആകര്‍ഷി­ക്കേ­ണ്ടത് താത്കാ­ലികമായ സൗഖ്യമോ വിടു­തലോ ഒന്നും അല്ല, മറിച്ച് മാന­വ­കു­ല­ത്തിന്റെ പാപ­ത്തിനു വേണ്ടി ക്രൂശില്‍ പിടഞ്ഞു മരിച്ച പ്രാണനാഥ­നോ­ടുള്ള സ്‌നേഹ­മാ­യി­രി­ക്കണം എന്ന­താ­യി­രുന്നു പപ്പാ­യുടെ സന്ദേ­ശ­ത്തിന്റെ ഉള്ള­ടക്കമെന്ന് ഞാന്‍ ഓര്‍ക്കു­ന്നു.

‘ക്രിസ്തു­വിന്റെ എളിയ ദാസന്‍’ എന്ന് അറി­യ­പ്പെ­ടു­വാന്‍ ആണ് പപ്പ എന്നും ആഗ്ര­ഹി­ച്ചി­രു­ന്ന­ത്. ഒപ്പ് ഇടു­മ്പോള്‍പ്പോലും ഏറ്റവും ചെറി­യ­വന്‍ എന്ന അര്‍ത്ഥം വരു­വാന്‍ അടി­യില്‍ എഫെ­സ്യര്‍ 3:8 എന്ന് എഴു­തു­മാ­യി­രു­ന്നു. ബാല്യ­കാ­ല­ത്തില്‍ മര­ണ­ക്കി­ട­ക്ക­യില്‍ നിന്ന് ദൈവം കൊടുത്ത വിടു­ത­ലി­നെ­ക്കു­റിച്ച് നിര­വധി തവണ ഞങ്ങ­ളോട് പറ­ഞ്ഞി­ട്ടു­ണ്ട്. ടൈഫോ­യിഡു ബാധിച്ച് മരി­ക്കാ­റായി കിടന്ന അപ്പച്ചനെ, തന്റെ പിതാവും ഞങ്ങളുടെ വല്യപ്പച്ചനുമായിരുന്ന പൊ­ടി­മ­ല­മ­ത്താ­യി­ച്ചനും, പാസ്റ്റര്‍ തങ്കയ്യ അതി­ശ­യവും ചേര്‍ന്ന് എണ്ണ­പൂശി പ്രാര്‍ത്ഥി­ച്ച­പ്പോള്‍ ദൈവം ചെയ്ത വിടു­ത­ലിന്റെ സാക്ഷ്യം ഞങ്ങ­ളേയും ധൈര്യ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. എ.­ആര്‍.­റ്റി. അതി­ശ­യ­ത്തിന്റെ കീഴില്‍ ആണ് പപ്പാ സ്‌നാന­പ്പെ­ട്ട­ത്. 14 വയസ്സു മുതല്‍ ‘ബാല­സു­വി­ശേ­ഷ­കന്‍’ എന്ന പേരില്‍ പ്രസം­ഗിച്ചു തുട­ങ്ങി­യി­രു­ന്നു. ചില­യി­ട­ങ്ങ­ളില്‍ കണ്‍വന്‍ഷനു പോകു­മ്പോള്‍ ഇന്ന് ബാല­കന്റെ പ്രസംഗം വേണ­മെന്ന് പറഞ്ഞ് ജന­ങ്ങള്‍ നിര്‍ബ­ന്ധി­ച്ചി­രു­ന്ന­തായി വല്ല്യ­മ്മ­ച്ചി­യില്‍ നിന്നും പറഞ്ഞു കേട്ടി­ട്ടു­ണ്ട്. ഡോ. ഫിന്നി പറഞ്ഞു.

മക്ക­ളോട് ഒപ്പം ഒരു­പാട് സമയം ചില­വ­ഴി­ക്കു­ന്ന­തി­ലല്ല ഉള്ള സമയം ഞങ്ങള്‍ക്ക് ഒപ്പം സന്തോ­ഷ­ക­ര­മായി ചില­വി­ടു­ന്ന­തി­ലാണ് പപ്പാ ശ്രദ്ധി­ച്ചി­രു­ന്ന­ത്. വീട്ടില്‍ തെറ്റു കാണി­ച്ചാല്‍ വഴ­ക്കു­പ­റ­യു­കയും തല്ലു­കയും ഒക്കെ ചെയ്യു­മാ­യി­രുന്നു എങ്കിലും സ്‌നേഹി­ക്കു­മാ­യി­രു­ന്നു. തിരു­വനന്തപു­രത്ത് കണ്‍വന്‍ഷന്‍ പ്രസം­ഗ­ത്തിനു പോയാലും എത്ര രാത്രി ആണെ­ങ്കിലും വീട്ടില്‍ വരു­വാന്‍ ശ്രമി­ച്ചി­രു­ന്നു. ദൂരെ­യാണെങ്കില്‍ ചില­പ്പോള്‍ കോട്ട­യത്ത് ട്രെയിന്‍ ഇറ­ങ്ങി­യിട്ട് പാതി­രാ­ത്രി­യില്‍ നടന്നായി­രിക്കും വീട്ടില്‍ വരി­ക. ഞായ­റാഴ്ച കുട്ടി­കളെ സണ്ടേ­സ്‌കൂള്‍ പഠിപ്പി­ക്കേണമെ­ന്ന­തു­കൊണ്ട് ശനി­യാഴ്ച എവിടെ പോയാലും എത്ര വൈകിയാണെങ്കിലും വീട്ടില്‍ വരു­മാ­യി­രു­ന്നു. കുട്ടി­കള്‍ ദൈവ­വ­ചന സത്യ­ങ്ങള്‍ മന­സി­ലാ­ക്ക­ണ­മെന്ന അതി­യായ ആഗ്രഹം പപ്പായ്ക്ക് ഉണ്ടാ­യി­രുന്നു. ഈ ആഗ്ര­ഹ­മാ­യി­രിക്കാം വട­വാ­തൂ­രില്‍ ശാലേം ബൈബിള്‍ കോളേ­ജിന്റെ പ്രവര്‍ത്തനം ആരം­ഭി­ക്കു­ന്ന­തിന് കാര­ണ­മാ­യ­തെന്ന് ഞാന്‍ കരു­തു­ന്നു.

വാക്കും പ്രവര്‍ത്തിയും തമ്മി­ലുള്ള അന്തരം അദ്ദേഹത്തിന് വളരെ കുറ­വാ­യി­രിന്നു. കാപട്യം ഒട്ടു­മി­ല്ലാത്ത ആള്‍ ആയി­രുന്നു എന്റെ പപ്പ എന്ന് ഞാന്‍ ഓര്‍മി­ക്കു­ന്നു. സഭ­യിലെ ആരെ­ങ്കിലും രോഗി­യാ­ണെന്ന് അറി­ഞ്ഞാല്‍ എത്ര തിര­ക്കാ­ണെ­ങ്കിലും അവരെ ചെന്ന് കാണു­മാ­യി­രു­ന്നു. അതു­പോലെ അടുത്ത ഇട­ങ്ങ­ളില്‍ ആരെ­ങ്കിലും മരി­ച്ചെന്ന് അറി­ഞ്ഞാല്‍ മരണ വീട്ടിലും ചെന്ന് ദു:ഖത്തി­ലി­രി­ക്കു­ന്ന­വര്‍ക്ക് വേണ്ടി പ്രാര്‍ത്ഥി­ക്കു­മാ­യി­രു­ന്നു. വീട്ടില്‍ ഇരി­ക്കുന്ന സമ­യ­ത്താ­ണെ­ങ്കില്‍ പറ­മ്പില്‍ കൃഷിപ്പണി ചെയ്യുന്നതും പശു­വിനെ വളര്‍ത്തി പാല്‍ കൊണ്‍ടുപോയി വില്‍ക്കുന്നതും എല്ലാം എന്റെ ഓര്‍മ്മ­യില്‍ ഉണ്ട്. ഞങ്ങള്‍ മൂന്നു മക്കളെ പഠി­പ്പി­ക്കു­വാന്‍ പപ്പാ എത്ര­മാത്രം കഷ്ട­പ്പെട്ടുവെന്ന് ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാ­റു­ണ്ട്.

വടക്കേ ഇന്‍ഡ്യ­യെ­ക്കു­റിച്ച് വലിയ ദര്‍ശ­നവും ദാഹവും ഉള്ള ആളാ­യി­രുന്നു പപ്പാ. ഐ.­പി­.സി.യുടെ ജന­റല്‍ കണ്‍വന്‍ഷന്‍ നട­ക്കുന്ന കുമ്പ­നാട് ഹെബ്രോന്‍പു­രത്തും മറ്റു സ്ഥല­ങ്ങ­ളി­ലു­മുള്ള കണ്‍വന്‍ഷന്‍ വേദി­ക­ളിലും വടക്കേ ഇന്ത്യ­യെ­ക്കു­റിച്ച് ശക്ത­മായ ദൂത് പറ­ഞ്ഞ­തിന്റെ ഫല­മായി അനേ­കര്‍ വടക്കേ ഇന്ത്യ­യില്‍ മിഷ­ണ­റി­മാ­രായി പോകുവ­ാ­­ന്‍ സമര്‍പ്പി­ച്ചി­ട്ടുണ്ട് ആ ഉദ്ദേ­ശ­ത്തോടെ ആയി­രുന്നു ഷാലോം ബൈബിള്‍ കോളേ­ജിന്റെ ആരം­ഭ­വും. ഒരു വേദ­പഠനശാല എന്ന­തി­ലു­പരി ഒരു ഭവന അന്ത­രീക്ഷം സൃഷ്ടി­ച്ചു­കൊണ്ട് വിദ്യാര്‍ത്ഥി­കളെ മാതാ­പി­താ­ക്കളെപ്പോലെ സ്‌നേഹിച്ച് അവ­രുടെ കാര്യ­ങ്ങ­ളില്‍ ഉത്സാഹം കാണി­ക്കു­ന്ന­തില്‍ പപ്പായും മമ്മായും ശ്രദ്ധി­ച്ചി­രു­ന്നു. അതിന്റെ ഫല­മാണ് പാസ്റ്റര്‍ കെ.­വി. ഫിലിപ്പ് ആദ്യ­ബാ­ച്ചിലെ പഠനത്തിന് ശേഷം രാജ­സ്ഥാ­നി­ലേക്ക് പോയ­ത്. പിന്നെ പാസ്റ്റര്‍ തോമസ് മാത്യുവും 1963 ല്‍ രാജ­സ്ഥാ­നി­ലേക്ക് പോകു­കയും ദൈവ­കൃ­പ­യില്‍ ആശ്ര­യിച്ച് ശക്ത­മായി പ്രവര്‍ത്തി­ക്കു­കയും അനേ­കരെ കര്‍ത്താ­വിലേക്ക് നട­ത്തു­കയും ചെയ്ത­ത്. പപ്പാ­യുടെ ഉത്സാ­ഹ­ത്തില്‍ വടക്കേ ഇന്ത്യന്‍ സുവി­ശേഷ പ്രവര്‍ത്തനത്തെ സഹാ­യി­ക്കു­വാന്‍ വേണ്ടി­യാണ് സഹോ­ദ­രി­മാ­രുടെ ഇട­യില്‍ വഞ്ചിക ശേഖ­രണം ആരം­ഭി­ച്ചത് ഇതാണ് പിന്‍കാ­ലത്ത് ബാഹ്യ­കേ­രള മിഷന്‍ ബോര്‍ഡായി രൂപം പ്രാപി­ച്ച­ത്.

ഇംഗ്ലീ­ഷിലും പ്രസം­ഗി­ക്കു­മാ­യി­രുന്നു പപ്പാ നിര­വധി തവണ വടക്കേ ഇന്ത്യ­യില്‍ പോയി­ട്ടു­ണ്ട്. എന്നാല്‍ 1969­-ല്‍ മുംബൈ­യില്‍ കല്യാണ്‍ എന്ന സ്ഥലത്ത് കണ്‍വന്‍ഷന് പ്രസം­ഗി­ക്കു­വാന്‍ പോയ­പ്പോള്‍ പപ്പയ്ക്ക് സുവി­ശേഷ വിരോ­ധി­ക­ളുടെ മര്‍ദ്ദനം ഏറ്റു. മുംബൈ­യില്‍ നിന്ന് തിരികെ വീട്ടില്‍ വന്ന­പ്പോള്‍ പറഞ്ഞു അവിടെ ദൈവ­പ്ര­വര്‍ത്തി നിശ്ച­യ­മായും നടക്കും എന്ന്. ആ വാക്കുകള്‍ ഇപ്പോഴും എന്റെ മന­സില്‍ ഉണ്ട്. ഇന്ന് ദൈവം ആ പ്രദേ­ശത്തെ അനു­ഗ്ര­ഹി­ച്ചു. നിര­വധി വിശ്വാ­സി­കള്‍ ഇന്ന് അവിടെ ഉണ്ട്.

ആത്മാ­ക്ക­ളെ­ക്കു­റിച്ച് ഉള്ള ഭാരം എപ്പോഴും പപ്പായ്ക്ക് ഉണ്ടാ­യി­രു­ന്നു. എത്ര ശാരീ­രിക അസ്വ­സ്ഥത ഉണ്ടാ­യി­രു­ന്നാല്‍ പ്രസം­ഗ­വേ­ദി­യില്‍ കയ­റി­യാല്‍ അതെല്ലാം മറ­ക്കു­ന്നത് ഞാന്‍ കണ്ടി­ട്ടു­ണ്ട്. 2000­-ല്‍ കുമ്പ­നാട് കണ്‍വന്‍ഷ­നില്‍ ബൈബിള്‍ സ്‌കൂള്‍ ഗ്രാജു­വേ­ഷ­നാണ് പപ്പ അവ­സാ­ന­മായി ഒരു വലിയ പൊതു­സ­മ്മേ­ള­ന­ത്തില്‍ പ്രസം­ഗി­ച്ച­ത്. അന്ന് ശൂനേം­കാ­രി­ത്തിലെ ജീവി­തത്തെ ആസ്പ­ദ­മാക്കി പപ്പാ പ്രസം­ഗി­ച്ച­ത്. അത് എന്റെ ഓര്‍മ്മ­യില്‍ ഉണ്ട്. അന്ന് ആ പ്രസം­ഗ­ത്തി­നി­ട­യില്‍ തന്നെ പപ്പ തല­ചുറ്റി വീണു. ശാരീ­രിക അസ്വ­സ്ഥ­ത­കളെ തുടര്‍ന്ന് ചില നാളു­കള്‍ ഭവ­ന­ത്തില്‍ വിശ്ര­മി­ക്കേ­ണ്ടി­വന്നു. 2000 നവം­ബര്‍ 11­-ാം തീയതി നിത്യ­ത­യില്‍ ചേര്‍ക്ക­പ്പെ­ട്ടു. ഷാലോം ബൈബിള്‍ സ്‌കൂളില്‍ പഠിച്ച അനു­ഗ്ര­ഹീത ശുശ്രൂ­ഷ­ക­ന്മാര്‍ പലരും പെന്തക്കോസ്തു പ്രസ്ഥാ­ന­ത്തിന്റെ മുന്‍പ­ന്തി­യില്‍ ഉണ്ട് എന്നു­ള്ളത് ഷാലേം ബൈബിള്‍ കോളേ­ജിനും അഭി­മാ­ന­മാ­ണ്. 2003 ഡിസം­ബര്‍ 29­-ന് മമ്മിയും (സാ­റാമ്മ ഫിലി­പ്പ്) ശുശ്രൂഷ തികച്ച് നിത്യ­ത­യില്‍ ചേര്‍ക്ക­പ്പെ­ട്ടു. മക്ക­ളായ ഞാനും പാസ്റ്റര്‍ ഈശോ ഫിലിപ്പും ചേര്‍ന്ന് ഷാലോം ബൈബിള്‍ സ്‌കൂളില്‍ ഇപ്പോള്‍ നടത്തി പോരു­ന്നു.

പാസ്റ്റര്‍ പി.­എം. ഫിലിപ്പ്
1915­-ല്‍ പി.­റ്റി. മാത്യു­വി­ന്റെയും (പൊ­ടി­മ­ല­മ­ത്താ­യി­ച്ചന്‍) മറി­യാമ്മ മാത്യു­വി­ന്റെയും മക­നാ­യി­ട്ടാണ് പി.­എം. ഫിലിപ്പ് ജനി­ച്ച­ത്. ടൈഫോ­യിഡു ബാധിച്ച് മരി­ക്കാ­റായി കിടന്ന ഫിലി­പ്പിനെ പിതാവും തങ്കയ്യാ അതി­ശ­യവും ചേര്‍ന്ന് എണ്ണ­പൂശി പ്രാര്‍ത്ഥിച്ചു പിന്നീട് കിണ­റ്റു­ക­ര­യില്‍ കൊണ്ടു­പോയി പച്ച­വെ­ള്ള­ത്തില്‍ കുളി­പ്പിച്ചു. മരിച്ചു പോകു­മെന്ന് നാട്ടു­കാര്‍ വിധി­യെ­ഴു­തിയ കുട്ടി പിറ്റെ ആഴ്ച മുതല്‍ കര്‍ത്താ­വിനെ ശുശ്രൂ­ഷിച്ചു തുട­ങ്ങി. പതിനാലാം വയ­സ്സില്‍ സുവി­ശേഷവേല­യ്ക്കായി പ്രതിഷ്ഠിച്ചു. എ.­ആര്‍.റ്റി. അതി­ശ­യ­ത്തിന്റെ കീഴില്‍ ആണ് അദ്ദേഹം സ്‌നാനം ഏറ്റ­ത്. മുള­ക്കുഴ സീയോന്‍കു­ന്നിലും കുമ്പ­നാടും വച­ന­മ­ഭ്യ­സിച്ചു കോട്ടയം ജില്ല­യാ­യി­രു­ന്നു പ്രധാ­ന­മായും അദ്ദേഹത്തിന്റെ പ്രവര്‍ത്ത­ന­മേ­ഖ­ല. കേര­ള­ത്തിലെ പെന്തക്കോസ്തു പ്രസ്ഥാ­ന­ങ്ങ­ളില്‍ അപൂര്‍വ്വ­മായി മാത്രം ബൈബിള്‍ കോളേ­ജു­കള്‍ ഉണ്ടാ­യി­രു­ന്ന­പ്പോള്‍ 1956­-ല്‍ പാസ്റ്റര്‍ പി.­എം. ഫിലിപ്പ് ആരം­ഭി­ച്ച­താണ് ഷാലോം ബൈബിള്‍ സ്‌കൂള്‍. ഐപിസി ജന­റല്‍ സെക്ര­ട്ട­റി, കേരള കൗണ്‍സില്‍ പ്രസി­ഡന്റ്, ഐപിസി തിയോ­ള­ജി­ക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ തുട­ങ്ങിയ സഭ­യുടെ സ്ഥാന­ങ്ങള്‍ കര്‍ത്ത­വ്യ­ബോ­ധ­ത്തോടെ നിര്‍വ­ഹി­ച്ചു. തികഞ്ഞ ലക്ഷ്യ­ബോ­ധ­ത്തോടും ആത്മ­സ­മര്‍പ്പ­ണ­ത്തോടും കൂടെ സുവി­ശേ­ഷ­ര­ണാ­ങ്ക­ണ­ത്തില്‍ അത്യ­ദ്ധ്വാനം ചെയ്ത ഈ ദൈവ ദാസന്‍ 2000 നവം­ബര്‍ 11 ന് നിത്യ­ത­യില്‍ ചേര്‍ക്ക­പ്പെ­ട്ടു. 2003 ഡിസം­ബര്‍ 29 ന് സഹ­ധര്‍മ്മിണി­യായ സാറാമ്മ ഫിലിപ്പും നിത്യ­ത­യില്‍ പ്രവേ­ശി­ച്ചു.

MGM Ministries-Article Source:gmnewsonline.com/newscontentarchive.php?id=2173 – (Accessed in August 2017)