Pastor K M Joseph

പാസ്റ്റർ കെ എം ജോസഫ്‌ കോട്ടയം അന്ചെരിൽ എബ്രഹാം മാത്യുവിന്റെ മകനായി 1934ൽ ജനിച്ചു. 1954ൽ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചു. കപ്പൽ യാത്രക്കിടെ ന്യൂസീലാൻഡിൽ വെച്ച് 1954 ൽ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു. 1967ൽ കപ്പൽ ജോലി ഉപേക്ഷിച്ചു. ന്യൂസീലാൻഡിൽ തന്നെ ദൈവവചനം പഠിച്ചു. തുടർന്ന് കുറച്ചു കാലം അവിടെ സഭ ശുശ്രൂഷകനായി സേവനമനുഷ്ടിച്ചു.

മടങ്ങി നാട്ടിലെത്തിയ പാസ്റ്റർ കെ എം ജോസഫ്‌ ഐ പി സി യുടെ വടവാതൂർ, വാകത്താനം, കുമാരനെല്ലൂർ സഭകളിൽ ശുശ്രൂഷകനായി. തുടർന്ന് പെരുമ്പാവൂർ കേന്ദ്രമാക്കി വടക്കൻ തിരുവിതംകൂരിലെക്കു പ്രവര്ത്തന മേഖല മാറ്റി. അഗപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൺസ് ഹോം എന്നിവ സ്ഥാപിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തി. 1981ൽ ഐ പി സി വാളകം സെന്റെർ ശുശ്രൂഷകനായി. പിന്നീട് പെരുമ്പാവൂർ സെന്റർ ശുശ്രൂഷകനായി തുടരുന്നു. 1994ൽ ഐ പി സി സ്റ്റേറ്റ് വൈസ് പ്രസിടെന്റായി തിരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനറൽ വൈസ് പ്രസിഡണ്ട്‌ രണ്ടു തവണ ജനറൽ പ്രസിഡണ്ട്‌, ജനറൽ സെക്രട്ടറി, രണ്ടു തവണ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡണ്ട്‌ എന്നീ പദവികൾ വഹിച്ച ശേഷം 2012 ൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചു.

Contact Information
Ancheril,
West Vengola P. O.
Perumbavoor-683556, Kerala.

91-484-252-2391 (R)
91-484-329-9870 (R)
91-934-916-0655 (M)

K M Joseph - October 10, 2020

Who is the Church?

More Messages from K M Joseph...

Powered by Series Engine

Click Here to listen Audio Sermons of Pastor K M Joseph