Evg. R Krishnankutty

R. Krishnankutty is a well known Christian preacher in Kerala. He handles Christian, Hindu and Islamic subjects related to God and salvation.

He was born in 1935 and brought up at Thiruvattar, in Kanyakumary. As he grew up he became a communist and was thinking there was no God. But he was a true seeker of truth, and, then he found Christ as the answer of his quest for truth. Then he devoted his life for Christ.

He has written many books in Malayalam in different subjects. R Krishnankutty, Thiruvattar is a distinct preachers among the Christians in Kerala. Here is a message delivered on the occassion he completed 60 years of ministry as a preacher.




സുവിശേഷകന്‍ ശ്രീ. ആര്‍ കൃഷ്ണന്‍കുട്ടി ബൈബിളിനെ തള്ളിപ്പറഞ്ഞതായും യേശുക്രിസ്തുവിലും ദൈവവചനമായ ബൈബിളിന്റെ ആധികാരികതയിലും വിശ്വാസീയതയിലും തനിക്കുണ്ടായിരുന്നു ഉറച്ച നിലപാടുകളില്‍ നിന്നും വ്യതിച്ചലിച്ചതായും പറയുന്ന റിപ്പോര്‍ട്ടുകളിലെ യഥാര്‍ത്ഥ്യം എന്ത് എന്നു സഹൃദയരായ സ്നേഹിതരോട് അദ്ദേഹം തന്നെ പങ്കുവക്കുന്നു.

സുവിശേഷ പ്രഭാഷണ രംഗത്ത്‌ അരനൂറ്റാണ്ടിലേറെ വേദികള്‍ നിറഞ്ഞു നിന്ന ശ്രീ. കൃഷ്ണകുട്ടി ആര്‍ക്കും സമ്മതനായ ഒരു ക്രിസ്തു ശിഷ്യനായിരുന്നു. കര്‍ത്താവായ യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നതോടൊപ്പം അദ്ധ്യാപനം, ഗ്രന്ഥ രചന തുടങ്ങിയ മേഖലകളിലും അദ്ദേഹം മികവു തെളിയിച്ചു. ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് മാത്രമല്ല മറ്റു മത വിശ്വാസങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം യേശു ക്രിസ്തുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിക്കുന്ന പ്രസ്ഥാനങ്ങളോടും വ്യക്തികളോടും മമത കാണിച്ചില്ല. അതുകൊണ്ട് തന്നെ സംവാദ വേദികളിലെ ചൂടേറിയ പ്രസംഗങ്ങളും ചര്‍ച്ചകളും അദ്ദേഹത്തെ പലര്‍ക്കും ശത്രുവാക്കി മാറ്റി.

നേരായ മാര്‍ഗത്തിലൂടെ പ്രതിരോധിക്കാനാവാത്ത വിധം ശക്തനായ സുവിശേഷ സത്യങ്ങളുടെ കാവല്‍ ഭടനായിരുന്ന ഒരു കര്‍മയോഗിയെ വഞ്ചനയിലൂടെ തേജോവധം ചെയ്യുക എന്ന ആസൂത്രിത ഗൂഡ ലക്ഷ്യമാണ്‌ ഇവിടെ മറനീങ്ങി പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ കേട്ടു വ്യസനിച്ചവര്‍ക്ക് ഇതൊരു ആശ്വാസമായിരിക്കും എന്നു കരുതട്ടെ. ചതിയിലൂടെ വിജയിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരു തിരിച്ചടിയും!

പ്രായാധിക്യത്തിന്റെ വൈഷമ്യങ്ങള്‍ അങ്ങേയറ്റം അനുഭവിക്കുമ്പോഴും അനുവാചകര്‍ക്കു വേണ്ടി അല്‍പസമയം ചെലവഴിക്കുവാന്‍ മനസുകാണിച്ച അദ്ദേഹത്തിനും കുടുംബാങ്ങഗള്‍ക്കും ഈ വീഡിയോ അഭിമുഖം അണിയിച്ചൊരുക്കിയ ഡോ. ജോണ്‍സന്‍ തേക്കടയിലിനും സംഘത്തിനും കൈത്തിരിയുടെ നന്ദി!

R Krishnankutty - October 10, 2020

No One Has Seen God at Any time

More Messages from R Krishnankutty...

Powered by Series Engine

Check Back For More Audio Sermons