Burnt Offering – (ഹോമയാഗം)
by പാസ്റ്റർ. സി. ഐ. ചെറിയാന്
സീനിയർ ഫാക്കല്റ്റി, ഐ.ബി.സി; സെമിനാരി, കുമ്പനാട്
വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മൃഗബലിയോടു കൂടിയ യാഗങ്ങൾക്ക് മനുഷ്യോല്പത്തിയോളം പുരാതനത്വമുള്ളതായി കാണുന്നു. ദൈവപ്രസാദം ലഭിക്കേണ്ടണ്ടണ്ടതിനായി മാനവജാതിയെ പാപവിമുക്തരാക്കുവാൻ മനുഷ്യാവതാരമെടുത്ത സാക്ഷാൽ യാഗവസ്തുവായ ശ്രീയേശുക്രിസ്തു “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട്” എന്നു തന്നെ രേഖപ്പെടുത്തിയിരിക്കുന്നു (Rev.13:8). മാത്രമല്ല, ക്രിസ്തുവും നിങ്ങളെ സ്നേഹിച്ച് നമുക്കുവേണ്ടി തന്നത്താന് ദൈവത്തിനു സൗരഭ്യ വാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു എന്നു പൗലോസും വ്യക്തമാക്കുന്നു (Eph. 5:2). ആദാം മുതലുള്ള ആദികാല പിതാക്കന്മാരെല്ലാവരും യാഗം കഴിച്ചു ദൈവത്തോടു നിയമം ചെയ്ത വിശുദ്ധന്മാരായിരുന്നു (Psa. 9:5). അവരെല്ലാവരും അർപ്പിച്ച യാഗങ്ങൾ പൊതുവെ ഹോമയാഗങ്ങളായിരുന്നു എന്നാണ് കരുതുന്നത്.
നോഹയുടെ യാഗം – Gen. 8:20 അബ്രഹാമിന്റെ യാഗം – Gen. 22:2-7; 13
എന്നാൽ ദൈവം നല്കിയ മാതൃകാ പ്രകാരം മോശ സമാഗമന കൂടാരത്തിന്റെ പണികൾ പൂർത്തീകരിച്ച ശേഷം (Exo. 40:7) യഹോവ സമാഗമനക്കൂടാരത്തില്വെച്ചു മോശയെ വിളിച്ചു അവനോട് അരുളിചെയ്തപ്പോൾ മുതൽ യിസ്രായേൽ ജനം അർപ്പിക്കേണ്ട യാഗങ്ങൾക്കു പ്രത്യേകം നിയമങ്ങളും വിധികളും വിഭജിച്ചു നല്കി (Lev. 1-7 വരെ അദ്ധ്യായങ്ങൾ). അന്നുമുതലാണ് ഹോമയാഗം, ഭോജനയാഗം, സമാധാനയാഗം, പാപയാഗം, അകൃത്യയാഗം എന്നീ പേരുകളിൽ യാഗങ്ങൾ അറിയപ്പെടാൻ തുടങ്ങിയത്. ഇതിൽ ഓരോന്നിനും പ്രത്യേകമായും നിർബന്ധമായും വ്യവസ്ഥകളും കല്പിച്ചു നല്കിയിരുന്നു. ദൈവം നല്കിയ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചാൽ അതിനെ ദൈവകല്പനയുടെ ലംഘനമായി കണക്കാക്കി ദൈവപ്രസാദം ലഭിക്കയില്ലാ എന്നതിലുപരിയായി ദൈവകോപം പകരപ്പെടും എന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട് (Mal. 1:7-10, 12-14).
ദൈവകല്പന പ്രകാരമുള്ള ഹോമയാഗം (Lev.1; 6:8-13; 8:18-21, 16-24)
ഉദ്ദേശം: ദൈവത്തിൽ നിന്നും പൊതുവായി പ്രാപിച്ചിട്ടുള്ള കുറ്റവിമുക്തിക്ക് പ്രായശ്ചിത്തമെന്നവണ്ണം നിർബന്ധത്താലല്ല, സ്വമനസ്സാലെ മനഃപൂര്വ്വമായ സ്തോത്രാർപ്പണമായി ഭക്ത്യാദരവോടെ നന്ദിസൂചകമായി സ്വയാർപ്പണം ചെയ്യുന്ന വിശുദ്ധവഴിപാടാണ് ഹോമയാഗം. ഇത് സൗരഭ്യവാസനയാഗത്തിന്റെ വകുപ്പിൽ ഉൾപ്പെട്ടതുമാണ്.
യാഗവസ്തുക്കൾ
ഊനമില്ലാത്ത കാളക്കിടാവ് Lev. 1:5
ഊനമില്ലാത്ത ആണ് ചെമ്മരിയാട് Lev. 1:10
ഊനമില്ലാത്ത ആണ്കോലാട് Lev. 1:10
കുറുപ്രാവോ പ്രാവിന്കുഞ്ഞോ Lev. 1:14
ഈ യാഗവസ്തുക്കൾ ഓരോന്നും സാക്ഷാൽ യാഗവസ്തുവാകുന്ന യേശുക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവയാണ്. വന്യമൃഗങ്ങളെയോ മാംസഭുക്കുകളായ ഹിംസ്ര ജന്തുക്കളെയോ ദൈവം അനുവദിക്കാതെ മനുഷ്യനോട് ഇണങ്ങുന്ന ശാന്തസ്വഭാവമുള്ളതിനെ മാത്രമാണ് യാഗവസ്തുക്കളായി വേർതിരിച്ചത്.
കാളക്കിടാവ്: സാമ്പത്തിക സൗകര്യമുള്ള ധനവാന്മാരുടെ യാഗവസ്തു.
സ്വഭാവം: യജമാനനെ അറിയുന്ന മൃഗം (Isa. 1:13). യജമാനനുവേണ്ടി ഉഴുകയും മെതിയ്ക്കയും ഭാരം വഹിക്കയും ചെയ്യുന്ന അനുസരണവും സഹിഷ്ണുതയുമുള്ള ശാന്തസ്വഭാവമുള്ള മൃഗം. യേശുക്രിസ്തുപിതാവിനെ പൂർണ്ണമായും അനുസരിക്കുന്ന ശാന്തനായ ദാസൻ. താൻ ദാസരൂപമെടുത്തുവന്നവനാണ് (Isa. 42:1; Phil. 2:5, 6)
ആട്: സൗമ്യതയും ശാന്തതയും ഇണക്കവുമുള്ള ശുദ്ധിയുള്ള മൃഗം. സാധാരണ ഇടത്തരക്കാരന്റെ യാഗവസ്തു. യേശു താഴ്മയും സൗമ്യതയുമുള്ളവൻ. (Mat. 11:29; Luke. 23:9-11)
കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാട് (Isa. 53:7)
രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെനില്ക്കുന്ന ആട് (Isa. 53:7)
പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (John 1:29, 36)
അറുക്കപ്പെട്ട കുഞ്ഞാട് (Rev. 5:6; 13:8)
മെരുക്കമുള്ള കുഞ്ഞാട് (Jer. 11:19)
കുറുപ്രാവ് പ്രാവിൻകുഞ്ഞ്: ദരിദ്രന്മാരുടെ യാഗവസ്തു. ദരിദ്രനുവേണ്ടി ദൈവത്തിന്റെ വകയായ ദാനം – നിഷ്കളങ്ക ജീവിയാണ്. യേശു നിഷ്കളങ്കനും നിർദ്ദോഷിയും നിർമ്മലനും നിരുപദ്രവിയുമായിരുന്നു. താൻ ദരിദ്രനായി ഭൂമിയിലേക്കു വന്നു. (Heb. 7:26, Luke 2:24)
യാഗം അർപ്പിക്കേണ്ട സ്ഥലം (Lev. 1:3,5): കൂടാരവാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം.
വ്യവസ്ഥപ്രകാരമുള്ള യാഗകർമ്മങ്ങൾ
യാഗാർപ്പക ചെയ്യേണ്ടത്:
1. യാഗമൃഗത്തെ കൂടാരവാതില്ക്കൽ കൊണ്ടുവരണം.
2. മൃഗത്തിന്റെ തലയിൽ കൈവെയ്ക്കണം. ഇതിനാൽ അർപ്പകൻ മൃഗത്തോട് ഏകീഭവിക്കുന്നു. തനിയ്ക്കുള്ളതിനേയും തന്റെ അവകാശത്തെയും സ്വാധീനത്തെയും സര്വ്വാത്മനാ വിട്ടൊഴിഞ്ഞ് ദൈവത്തിനായി പൂർണ്ണമായും സമര്പ്പിക്കുന്നു.
3. യാഗമൃഗത്തെ അറുക്കണം.
4. മൃഗത്തെ തോലുരിച്ച് ഖണ്ഡം ഖണ്ഡമായ്മുറിയ്ക്കണം.
5. മൃഗത്തിന്റെ കുടലും കാലും വെള്ളത്തിൽ കഴുകി പുരോഹിതനെ ഏല്പിക്കണം.
പുരേഹിതൻ ചെയ്യേണ്ടത്
1. യാഗമൃഗത്തെ സൂക്ഷ്മമായി പരിശോധിച്ച് ഊനമില്ലാത്തതെന്നു സാക്ഷ്യപ്പെടുത്തണം.
2. മൃഗത്തിന്റെ രക്തമെടുത്ത് യാഗപീഠത്തിനു ചുറ്റും തളിയ്ക്കണം.
3. യാഗപീഠത്തിന്മേൽ തീയിട്ടു വിറകടുക്കണം.
4. യാഗവസ്തുവിനെ ഖണ്ഡങ്ങളും തലയും മേദസ്സുമായി വിറകിന്മീതെ അടുക്കണം.
5. അർപ്പകന്റെ കൈയിൽ നിന്നും കുടലും കാലും വാങ്ങി സകലവും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു ഭസ്മീകരിക്കണം. ഇതു സൗരഭ്യ വാസനയായ ദഹനയാഗമാണ്.
പൊതുവായ നിർദ്ദേശങ്ങൾ
1. രാത്രിമുഴുവനും പ്രഭാതംവരെ ഹോമയാഗം യാഗപീഠത്തിന്മേൽ വിറകിന്മീതെ ഇരിക്കണം. തീകത്തിക്കൊണ്ടിരിക്കണം (Lev. 6:9).
2. പുരേഹിതൻ പഞ്ഞിനൂൽ വസ്ത്രം ധരിച്ച് യാഗം ദഹിച്ചുണ്ടാകുന്ന ചാരം വാരി യാഗപീഠത്തിന്റെ ഒരു വശത്തിടണം (Lev.6:10).
3. പുരോഹിതൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ച് പാളയത്തിനു പുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്ത് വെണ്ണീർ കൊണ്ടുപോയിടണം (Lev.6:11).
4. യാഗപീഠത്തിൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം.
ആടിനെ അർപ്പിക്കേണ്ട വിധം:
യാഗകർമ്മങ്ങളിൽ വ്യത്യാസമൊന്നുമില്ല. എന്നാൽ ആടിനെ യാഗപീഠത്തിന്റെ വടക്കുവശത്തു വെച്ചറുക്കണം എന്നു നിർദ്ദേശിച്ചിട്ടുണ്ട്.
നടപടിക്രമം: അർപ്പകൻ അതിനെ പുരോഹിതന്റെ പക്കൽ ഏല്പ്പിക്കണം. പുരോഹിതൻ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുചെന്ന് അതിന്റെ തലപിരിച്ചുപറിയ്ക്കണം. രക്തം യാഗപീഠത്തിന്റെ പാർശ്വത്തിൽ പിഴിഞ്ഞു കളയണം. അതിന്റെ ആഹാര സഞ്ചി മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിനരികെ കിഴക്കുവശത്ത് വെണ്ണീറിടുന്ന സ്ഥലത്തിടണം. പക്ഷിയെ രണ്ടാക്കാതെ ചിറകോടുകൂടെ പിളർന്ന് തീയുടെ മേല് വിറകിന്മീതെ ദഹിപ്പിക്കണം. ദരിദ്രന്മാരുടെ ഈ യാഗത്തെ കാളയുടെ യാഗം പോലെ തന്നെ സൗരഭ്യ വാസനയായി ദൈവം അംഗീകരിക്കും. ദൈവത്തിനു മുഖപക്ഷമില്ലല്ലോ? ഹോമയാഗമുൾപ്പെടെ എല്ലാ യാഗങ്ങളും കാൽവറിയിൽ പരമയാഗമായി അർപ്പിക്കപ്പെട്ട യേശുവിന്റെ ക്രൂശുമരണം, അടക്കം എന്നിവയെയും താൻ മുഖാന്തിരം മനുഷ്യവർഗ്ഗത്തിനു സൗജന്യമായി ലഭിച്ച പാപമോചനം, വിണ്ടെടുപ്പ്, ജീവനുള്ള പ്രത്യാശ എന്നീ വിലപ്പെട്ട സത്യങ്ങളെയും സാദൃശീകരിക്കുന്നതാണ്. ആകയാൽ നാമും നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിച്ചുകൊണ്ട് കർത്തൃസേവനത്തിൽ വർദ്ധിച്ചുവരുവാൻ നിത്യാത്മാവിനാൽ ദൈവത്തിനു തന്നത്താൻ നിഷ്കളങ്കനായ് അർപ്പിച്ച കുഞ്ഞാടാം കർത്താവു ധാരാളമായ കൃപ പകരുമാറാകട്ടെ.

MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=3&mid=123 – (Accessed in March 2014)