വിശുദ്ധ സ്ത്രീകൾ

ഷീലാ ദാസ്‌

വേദപുസ്തകത്തിൽ, സ്ത്രീകളെ പല പേരിൽ അറിയപ്പെടുന്നുണ്ട്‌. ഓരോരുത്തരുടേയും പ്രവർത്തികൾക്ക നുസരണമായി അവരെ വിളിക്കുന്നു. ജീവിതകാലം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചചാണു് പരിശുദ്ധാത്മാവു് അവരെ വിളിക്കുന്നതു്. ഏറ്റവും വില കുറഞ്ഞ പേരാണു് പെണ്ണുങ്ങൾ എന്നതു്. സത്യത്തി ന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത സ്ത്രീകളെക്കുറിച്ചാണു പറയുന്നത്‌. ദൈവവചനത്തിലെ ഉപദേശ ങ്ങൾക്കനുസരണമായി ജീവിതത്തെ നിയന്ത്രിക്കാൻ കഴിയാത്തവരെയാണു അങ്ങനെ വിളിച്ചതു്. ക്രിസ്തിയ വനിതകൾക്കുളള അത്യാവശ്യ സ്വഭാവഗുണങ്ങൾ പോലും വെളിപെപടുത്തുവാൻ കഴിയുന്നില്ലെങ്കിൽ നാമും ആ പേരിനർഹരായിരിക്കും. നാനാ മോഹങ്ങൾക്കധീനരായ്‌ ജീവിക്കുന്ന ഇവർ ഒരിക്കലും സത്യം ഗ്രഹിക്കു കയോ, പഠിക്കുകയോ ചെയ്യാനാഗ്രഹിക്കുന്നില്ല.

എന്നാൽ രണ്ടാമത്തെ കൂട്ടർ സ്ത്രീകൾ എന്നറിയപ്പെടുന്നു. അതായതു് യോഗ്യമായ നിലയിൽ, ദൈവവചന ത്തിനനുസരണമായ ക്രിസ്തീയ ജീവിതം നയിക്കുന്നവർ ആണവർ. യേശു തന്റെ ഐഹിക ജീവിതകാലത്തു് തന്നെ അനുഗമിച്ച സഹോദരിമാരെ സ്ത്രീകൾ എന്നു വിളിച്ചിട്ടുണ്ടു്. വേദപുസ്തകത്തിൽ കൊടുത്തിരിക്കുന്ന മാന്യമായ പേരാണു സ്ത്രീകൾ എന്നതു്. സ്ത്രീകളുടെ ഇടയിൽ ആത്മീകകാഴ്ച്പ്പാടൊടെ, ദൈവത്തിനു വേണ്ടി, വിശുദ്ധിയോടെയും നിർമ്മലതയൊടെയും ജീവിക്കുന്ന അനുഗ്രഹിക്കപ്പെട്ട സ്ത്രീകൾ വിശുദ്ധ സ്ത്രീകൾ എന്നറിയപ്പെടും. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും അവർ ക്രിസ്തുവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നവർ ആയിരിക്കും. വിശുദ്ധിക്കും വേർപ്പാടിനും വില കൊടുക്കുവാൻ അവർ തയ്യാറാണു. മറ്റുളളവരെ ക്രിസ്തുവിനായി നേടുവാൻ അവർ തങ്ങളാൽ ആവോളം ശ്രമിക്കുന്നവരും ആയിരിക്കും. അവർ ലോകത്തിന്റെ ആഢംബരങ്ങളോടും മോഹങ്ങളോടും വിട പറയുന്നവരും ആയിരിക്കും. അവർക്കു പ്രധാനം ഭക്തിയും വിശുദ്ധ്‌ ജീവിതവും ആയിരിക്കും.

എന്നാൽ അടുത്ത ഒരു കൂട്ടം സ്ത്രീകൾ ദൈവത്തിനു കൂടുതൽ പ്രീയരാണ്‌, അവരെ സ്ത്രീരത്നങ്ങൾ എന്ന് ബൈബിൾ പേരു കൊടുത്തിരിക്കുന്നു. അവർ സാധാരണക്കാരല്ല. ദൈവ്ത്തിനുവേണ്ടി അവർ വൻകാര്യങ്ങൾ ചെയ്തവരും ചെയ്യുന്നവരും ആണു്. അവർ മാത്രമല്ല, അവരിലുടെ അവരുടെ തലമുറകളും യേശു ക്രിസ്തുവിന്റെ സാക്ഷികൾ ആകുവാൻ ആഗ്രഹിക്കുന്നവരും അതിനായി ശ്രമിക്കുന്ന വരും ആയിരിക്കും. ലോകത്തിൽ ജീവിച്ചിരുന്നു്, താൻ കണ്ടെത്തിയ വിശ്വാസ സത്യങ്ങൾ തങ്ങളുടെ തലമുറയിലേക്കു് പകർന്നു കൊടുത്ത്‌, അവരെയും ശക്തരായ ദൈവമനുഷ്യരാക്കുന്ന സ്ത്രീകൾ, സ്ത്രീരത്നങ്ങൾ തന്നെ. കണ്ണുനീരൊടെ തലമുറക്കായി പ്രാർത്ഥിക്കയും ദൈവവേലക്കായി അവരെ സമർപ്പിക്കയും ചെയ്യ്ത, ചെയ്യുന്ന സ്ത്രീരത്ന ങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണു് എന്നു് നാം അറിയാൻ പോകുന്നു.

ദൈവവചനം പറയുന്നു, യെഹോവാഭക്തിയുളള സ്ത്രീയോ പ്രശംസിക്കപ്പെടും (സഭാപ്രസംഗി 31:30). പെണ്ണുങ്ങൾ എന്ന വിലകുറഞ്ഞ നാമത്തിൽ അറിയപ്പെടുവാൻ നാം ആരും ആഗ്രഹിക്കില്ല. സ്ത്രീകൾ, എന്നതിൽനിന്നും വിശുദ്ധ സ്ത്രീകൾ എന്ന പദവിയിലേക്കും അവിടെ നിന്നും സ്ത്രീരത്നങ്ങൾ എന്ന പദവിയി ലേക്കും ഉയരാൻ നമുക്കു ശ്രമിക്കാം. നിത്യതയിൽ നാം പ്രതിഫലത്തിനായി എത്തുന്ന സമയം കോടാനുകോടി ദൂതന്മാരുടെയും വിശുദ്ധന്മാരുടെയും മുൻപിൽ നാം ലജ്ജിച്ചു പോകാതെ ധൈര്യത്തോടെ നിൽക്കാൻ ഇടയാകണമെങ്കിൽ നമുക്കു ദൈവത്തിൽ പ്രത്യാശയുളള വിശുദ്ധ സ്ത്രീകൾ, ആയി സ്ത്രീരത്നങ്ങൾ ആയി ശോഭിക്കാൻ ദൈവം കൃപ തരട്ടെ.

MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladaskeezhoor/1073 – (Accessed in March 2012)