ദൈവം ഒരു പുഴുവിനെ അയച്ചാൽ

Biji Philip

നിനവയിലെ ജനത്തോടു പ്രവചിച്ച ശേഷം പട്ടണത്തിനു എന്തു സംഭവിക്കുന്നു എന്നറിയുവാൻ യോന ഒരു കുടിലുണ്ടാക്കി കാത്തിരുന്നു. ദൈവം ഒരു ആവണക്ക് വേഗത്തിൽ കിളുപ്പിച്ചു വെയിലിൽ നിന്ന് രെക്ഷനെടുവാൻ യോനയെ സഹായിച്ചു. ആവണക്കിന്റെ തണലിൽ യോന വളരെയധികം ആശ്വസിച്ചു. താൻ ആഗ്രഹിച്ചതിന് മുന്നമേയുള്ള ദൈവ കരുതൽ വെളിപ്പെട്ടപ്പോൾ ആവണക്കിനെ ഓർത്തു യോനയും അത്ഭുതപ്പെട്ടിട്ടുണ്ടാവം, അത്ര വേഗത്തിൽ ആയിരുന്നല്ലോ ആവണക്കിന്റെ വളർച്ചയും അതു മൂലമുണ്ടായ തണലും തണുപ്പും. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത്, ദൈവം ഒരു ചെറു പുഴുവിനെ കല്പിച്ചാക്കുകയും അത് വേഗത്തിൽ അവണക്കിനെ തിന്നു ശൂന്യമാക്കുകയും ചെയ്തു. ആവണക്ക് നഷ്ടപ്പെട്ടതിനാൽ യോനക്ക് ദൈവത്തോട് നീരസം ഉണ്ടായി. കൊടും ചൂടത്തു വളരെ ആശ്വാസമായിരുന്ന ആവനക്കിനെതിരെയുള്ള ദൈവത്തിൻറെ ഇടപെടൽ അവനെ വല്ലാതെ അസ്വസ്ഥനാക്കി. പെട്ടെന്നൊരു സുപ്രഭാതത്തിൽ സൃഷ്ടിക്കപ്പെട്ട ആവണക്കും പൊടുന്നനവേ അത് നശിപ്പിക്കുവാൻ ദൈവം തന്നെ കല്പിച്ചാക്കിയ പുഴുവും പ്രവാചകനോടുള്ള ആലോചനയുടെ ഭാഗമായിരുന്നു എന്നവനു പിന്നീടു മനസ്സിലാക്കുവാൻ കഴിഞ്ഞു. ദൈവം മടക്കി വരുത്തുവാൻ ആഗ്രഹിച്ചതും മടങ്ങി വരുവാൻ താല്പര്യവുമുള്ള ഒരു ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കുവാൻ ദൈവത്തിൻറെ നാവായ ഒരു പ്രവാചകനെ ദൈവത്തിനു വേണമായിരുന്നു. അതെ നിയോഗമാണ് യോനയിൽ ദൈവം കണ്ടതും ആഗ്രഹിച്ചതും. എന്നാൽ മരുതലിച്ചു തർസൊസിലെക്കു കപ്പൽ കയറിയവനെ അവിടെ നിന്നും എടുത്തെറിഞ്ഞു മത്സ്യത്തിൻറെ വയറ്റിലാക്കി മൂന്നു രാവും പകലും ദൈവത്തോട് അയ്യം വിളിക്കുവാൻ അനുവദിച്ചു വീണ്ടും ദൈവ പദ്ധതിയായ നിനവേയിൽ ദൈവം എത്തിച്ചു ദൂത് അറിയിപ്പിച്ചിട്ടും പട്ടണത്തോടു മനസ്സലിയുന്ന ദൈവത്തെക്കാൾ നിനവയുടെ നാശം കാണുവാൻ ആണ് അവൻ കൊതിക്കുന്നത്.

പാപത്തിൻറെ കൊടും ഭീകരതയിൽ നീന്നും രോഗത്തിൻറെ വൻ ശക്തിയിൽ നിന്നും ശാപത്തിന്റെ കെട്ടുകളിൽ നിന്നും ദൈവം നമ്മെ അതിശയകരമായി പുറത്തെടുത്തിട്ടും നിസ്സാരമായ ആവനക്കുകളുടെ നഷ്ടങ്ങളുടെ മുമ്പിൽ നാം ദൈവത്തോട് പരിതപിക്കുന്നവരല്ലേ? നമ്മെ ശോധന ചെയ്തു പൊന്നു പോലെ പുറത്തു കൊണ്ട് വരുവാൻ വേണ്ടി ദൈവത്താൽ ഉളവാക്കപ്പെടുന്ന നഷ്ടങ്ങളുടെ, പരാജയങ്ങളുടെ അനുഭവങ്ങളുടെ മുമ്പിൽ നാം ദൈവത്തോട് പിരുപിരുക്കുന്നവരല്ലേ? കഴിഞ്ഞ കാലങ്ങളിൽ ദൈവം നമ്മെ ഉയർത്തിയതും മാനിച്ചതുമായ സന്ദർഭങ്ങളെ നാം പലപ്പോഴും മറന്നു കൊണ്ട് ഏതെങ്കിലും സാഹചര്യങ്ങളിൽ പ്രതീക്ഷക്കാത്ത ഇടത്ത് എന്തെങ്കിലും ഒരു കുറവ് സംഭവിച്ചാൽ പൊടുന്നനവേ ദൈവത്തെ തള്ളിപരയുന്നവരാണോ നമ്മൾ? യോനയെപ്പോലെ ദൈവത്തിൽ നിന്ന് മരുതലിച്ചു മുന്നേറിയിട്ടും സ്നേഹവാനായ ദൈവം വൻ കരുണ കാട്ടി അതിശയകരമായ വഴികളിലൂടെ പുറത്തെടുത്തതും മടക്കി വരുത്തിയതും കുറവുകളെ കണക്കിലെടുക്കാതെ കാർമുകിലിനെ പോലെ പാപങ്ങളെയും മേഖങ്ങലെപോലെ അകൃത്യങ്ങളെയും മായിച്ചു കളഞ്ഞതും മറന്നു കളഞ്ഞു നിസ്സാര കാര്യങ്ങളുടെ മുമ്പിൽ ദൈവത്തിൽ നിന്നും അകലം പാലിക്കുന്നവരുണ്ട്.

യോന ആവണക്കിന്റെ തണുപ്പിൽ തുടരുവാൻ ആഗ്രഹിച്ചതുപോലെ നമ്മിൽ പലരും ഇന്ന് ദൈവത്തിൻറെ ആത്മാവിൻറെ ചൂടേറിയ സിസ്രൂഷകളിലേക്ക് കടക്കാതെ ഭൌതീക നന്മകളുടെ തണലിൽ ചുരുണ്ട് കൂടുവാൻ ആഗ്രഹിക്കുന്നു. രാജാവ് ഉൾപ്പടെയുള്ള നിനവേ പട്ടണം മുഴുവൻ അതിനു നാശം സംഭവിക്കാതെ രട്ടിലും വെണ്ണീരിലും ഇരുന്നു ദൈവത്തോട് നിലവിളിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ അവരോടൊപ്പം പ്രാർത്ഥിച്ചു ദൂത് പറഞ്ഞു അവരെ ഉറപ്പിക്കെണ്ടവൻ ആവണക്കിന്റെ തണുപ്പിൽ മതിമരന്നിരിക്കയാണ്. ഇന്നും പാപത്തിൻറെ കൊടും ജീർണ്ണതയിൽ ദൈവത്തെ മറന്നു കഴിയുന്ന ഒരു ജനത്തിനു വേണ്ടി ഇടുവിൽ നില്ക്കുവാൻ തയ്യാറാകാതെ ദൈവം ഭൌതീകമായി മാനിക്കുമ്പോൾ ഇല്ലായ്മയുടെ കാലത്ത് ദൈവത്തിൽ നിന്നും നിലവിളിച്ചു പ്രാപിച്ച ദൈവീക നിയോഗങ്ങളെ, ശിസ്രൂഷകളെ ഗണ്യമാക്കാതെ ആവണക്കിന്റെ തണലിൽ സുഖിച്ചു മതിക്കുന്ന അഭിഷക്തന്മാർ ദൈവത്തിനു ഇന്നും തലവേദനയാണ്. ഉപദേശം പ്രസന്ഗിപ്പാനും ദൂത് അറിയിക്കാനും, മറ്റുള്ളവരുടെ മുമ്പിൽ വലിയവർ എന്ന് നടിക്കാനും അവർക്ക് താല്പര്യമാണ്, കടലാനയുടെ വയറ്റിൽ അയ്യം വിളിച്ച എന്നെ പോലെ മടങ്ങി വരണം എന്നുള്ള ദൂതുമാത്രം ഉണ്ട് എന്നാൽ ജനം മടങ്ങി വരണമെന്നോ അതിനായുള്ള വഴികൾക്ക് കൂട്ട് നിൽക്കനമെന്നൊ ഇല്ല. തങ്ങളിൽ മാത്രം ഒരു കുറവും ഇല്ലാതെ ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ എന്നാണ് അവരുടെ മനസ്സിലെ വ്യെർത ധാരണ. എന്നാൽ ദൂത് ഏറ്റെടുത്ത ഒരു ജനം മടങ്ങി വരുവാൻ തയ്യാറായാൽ അവർക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുവാനോ, അവരെ നല്ലിടയനിലേക്ക് നയിക്കുവനൊ ഈ കൂട്ടർക്ക് സമയം ഇല്ല. അവർ വേഗത്തിൽ തണൽ ലഭിക്കുവാൻ അവണക്കുകൾ തേടി, തണുപ്പ് തേടി ഓടുകയാണ്. ദൈവ ജനതോടൊപ്പം വെയിലു കൊള്ളുന്നവർ, രട്ടിലിരിക്കുന്നവർ ചുരുക്കമാണ്. ദൂത് കഴിഞ്ഞാൽ ശിസ്രൂഷ കഴിഞ്ഞു എന്നാണ് അങ്ങനെയുള്ളവർ ചിന്തിക്കുന്നത്. ജനം മാനസാന്തരപ്പെടനം എന്നവർക്ക് നിർബന്ധമില്ല. ആത്മീയ വിരുന്നുകളിലെ തട്ട് പൊളിപ്പൻ പ്രസങ്ങൾക്കൊത്തവണ്ണം അവർക്ക് ജീവിതമോ പ്രവർതിയൊ സ്നേഹമോ ഇല്ല. ഇന്നത്തെ യുവജനങ്ങളുടെ പ്രശനങ്ങ്ളിലെക്കോ അതിനുള്ള പരിഹാര നിര്ടെശങ്ങളിലെക്കോ ഇറങ്ങിചെല്ലുവാൻ അവർക്ക് കഴിയുന്നില്ല. അവരുടെ വിഷയങ്ങൾ സമർപ്പണത്തോടെ കേൾക്കുന്നതിനോ അവരെ സ്നേഹിക്കുന്നതിനോ തയ്യാറാകാതെ വിധിക്കുവാൻ മാത്രം തയ്യാറാകുന്നവർ.

ആത്മാവിൻറെ ചൂട് നഷ്‌ടപ്പെട്ട, ആവണക്കിന്റെ തണുപ്പിൽ മതി മറന്നിരുന്ന യോനക്ക് അവിടെ അതികം തുടരാനായില്ല. ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി, അവിടുന്ന് അരുളിചെയ്താൽ കാക്കയും കഴുതയും മത്സ്യവും പുഴുവും ഒക്കെ അനുസരിക്കുമല്ലോ, കാരണം അവയ്ക്ക് മനുഷ്യരെ പോലെ അത് നിമിത്തം ഉണ്ടാകുന്ന ലാഭ നഷ്ട കണക്കുകളെ കുറിച്ച് ചിന്തിച്ചു കൂട്ടെണ്ടാതില്ലല്ലോ. ദൈവം കല്പിച്ചാൽ പോലും ലാഭമില്ലാത്ത ഒരു പരിപാടിക്കും മനുഷ്യർ ഇപ്പോൾ തയ്യാറല്ല. ശിസ്രൂഷ നിമിത്തം കഷ്ടം സഹിക്കുന്നതിനൊ, നിന്ദ അനുഭവിക്കുന്നതിനൊ, ബുദ്ധിമുട്ടുന്നതിണോ അഭിഷക്തന്മാർ പോലും മിനക്കെടുന്നില്ല. മാനുഷീകമായ എല്ലാ ക്രമീകരണങ്ങളും നേരത്തെ തന്നെ അവർക്ക് അനുകൂലമാകുന്നെങ്കിൽ മാത്രമേ അവർ ശിസ്രൂഷക്ക് പോലും കടന്നു പോകയുള്ളൂ. സിനിമ നടന്മാരെ പോലെ റേറ്റ് പറഞ്ഞുറപ്പിച്ചു മാത്രം ദൈവീക സിസ്രൂഷ ചെയ്യുന്നവർ ഉണ്ട് എന്ന് വരെ കേൾക്കുന്നു. കർത്താവ് സൗജന്യമായി പകർന്ന ക്രിപവരങ്ങളെ അങ്ങനെയുള്ളവർ വില്പനച്ചരക്കാക്കുന്നവരായി മാറുന്നു. സുവിശേഷം കൊണ്ട് ഉപജീവനം കഴിക്കണ്ട സ്ഥാനത്തു വില കൂടിയ വസ്ത്രങ്ങളും കാറുകളും മണിമാളികകളും അവർ വാങ്ങി കൂട്ടുന്നു. ദരിദ്രരായ സഹ വിശ്വാസികളെ അവർ പുച്ചത്തോടെ മാത്രം നോക്കി കാണുന്നു. അവരെ സഹായിപ്പനോ അന്ഗീകരിപ്പനോ അവർക്ക് കഴിയാതെ പോകുന്നു. തങ്ങളെ മാത്രം ദൈവം അനുഗ്രഹിച്ചിരിക്കുന്നുവെന്നും മറ്റുള്ളവർ അങ്ങനെ തന്നെ തുടരുമെന്നുമാണ് അവരുടെ ഭാഷ്യം. ജനത്തെ മാനസ്സാന്തരത്തിലെക്കും സത്യ സുവിശേഷത്തിലെക്കും നിത്യ ജീവനിലെക്കും നടത്താതെ അവർ പ്രാപിച്ച ഭൌതീക നേട്ടങ്ങൾ മറ്റുള്ളവരും നേടിയെടുക്കണമെന്ന് ഉപദേശിക്കുന്ന കൂട്ടങ്ങൾ ആത്മീയ ഗോളത്തിൽ നിറഞ്ഞു നിൽക്കുന്നു. ഭൌതീക അനുഗ്രഹങ്ങൾ പ്രാപിക്കത്തവർ എന്തോ വലിയ കുറവുകളും പാപങ്ങളും ഉള്ളവരാനെന്നാണ് ഇത്തരക്കാരുടെ പഠിപ്പിക്കലുകൾ. ദൈവം അയച്ച പുഴു ആവണക്കിനെ നിമിഷങ്ങൾ കൊണ്ട് നശിപ്പിച്ചു. നാം കെട്ടിപ്പൊക്കുന്ന പേരും പ്രശസ്തിയും സ്ഥാനമാനവും പണവും എല്ലാം ദൈവം അയക്കുന്ന ഒരു പുഴുവിൻറെ മുമ്പിൽ ഇല്ലാതെയാകും. എല്ലാം ദൈവം നല്കിയ ദാനമെന്നല്ലാതെ അഹങ്കരിച്ചുയരുവാൻ നമുക്കൊന്നുമില്ല എന്ന് തിരിച്ചറിയുന്നത്‌ നല്ലതാണ്. നമ്മെ അവിടുത്തെ ഇന്ഗിതങ്ങൾ പഠിപ്പിക്കാൻ ചിലപ്പോൾ നാം ആശ്രയിക്കുന്ന മേഖലകൾ ദൈവം പൊളിച്ചു കളയാറുണ്ട്. ആവണക്ക് നഷ്ടപ്പെട്ടപ്പോൾ യോനക്ക് കോപം വന്നു. ദൈവത്തിനു യോനയോടുള്ള ചോദ്യം ശ്രദ്ധിക്കൂ…………… “നീ അധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരുകയും ഒരു രാത്രിയിൽ നശിക്കയും ചെയ്ത ആവനക്കിനെക്കുരിച്ചു നിനക്ക് അയ്യോ ഭാവം തോന്നുന്നുവല്ലോ? അങ്ങനെയെങ്കിൽ നഷ്ടപ്പെട്ടു പോകുന്ന മഹാ നഗരമായ നിനവയിലെ ജനതെക്കുറിച്ചു ഞാൻ അനുതപിക്കുന്നത് വിഹിതമല്ലോ?

ദൈവത്തിൻറെ ദയ എത്ര വലിയതാണെന്ന് ശ്രദ്ധിക്കൂ? മടങ്ങി വരുമെന്ന് ഉറപ്പുള്ള ഒരു ജനത്തെ ഉപേക്ഷിക്കാൻ അവിടുന്ന് തയാറല്ല. അവർക്ക് വരുത്തുവാനിരിക്കുന്ന നാശത്തെ ഓർത്തു അനുതപിക്കുന്ന ഒരു ദൈവം, ഇന്നും നമ്മുടെ കുറവുകളെ, പരാജയങ്ങളെ ഓര്ക്കാതെ നമ്മെ സ്നേഹിക്കുന്നു. വെട്ടിക്കളയുവാനുള്ള അവിടുത്തെ കടുത്ത തീരുമാനങ്ങൾ, നാം പോലും അറിയാതെ വരും വർഷങ്ങളിൽ ഉപയോഗിക്കപ്പെടുമോ എന്ന് പ്രതീക്ഷിച്ചു ദൈവം ഒരു പക്ഷെ നീട്ടി വെച്ചതായിരിക്കാം. നമുക്ക് ദൈവത്തിൻറെ ദയയും മനസ്സലിവും ഐശ്വര്യവും നിരസിക്കുന്നവർ ആകാതിരിക്കാം.

MGM Ministries-Article Source: kraisthavaezhuthupura.com/articles/neerurava/1716 – (Accessed in October 2015)