മനുഷ്യപുത്രനായ ദൈവപുത്രന്‍

Man of God Who is a Son of God

by പി ഐ ഏബ്രഹം, (കാനം അച്ചന്‍)

അവതാരം എന്ന പദപ്രയോഗം ആത്മീയ ലോകത്തില്‍ പരക്കെ പരിചയമുള്ള ഒന്നാണ്. മതങ്ങളുടെ ജന്മഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തില്‍ അവതാരം എന്ന ആശയം വളരെ പ്രസിദ്ധവുമാണ്. ഹൈന്ദവ ചിന്തയില്‍ അവതാരങ്ങള്‍ക്ക് എണ്ണമില്ലെന്ന് പറയാം. എന്നാല്‍ പത്ത് അവതാരങ്ങള്‍ ഈശ്വരനെ സംബന്ധിച്ച് ഊന്നി പഠിപ്പിക്കുന്ന ഒരു അവസ്ഥയും ഇവിടെ ഉണ്ട്. ദശാവതാരങ്ങളുടെ നിജസ്ഥിതിയോ യുക്തിയോ ഒന്നും വിലയിരുത്താന്‍ ഞാന്‍ സമയം മെനക്കെടുത്തുന്നില്ല, എങ്കിലും ചുരുക്കി പറഞ്ഞാല്‍ ദശാവതാര കഥകളില്‍ പലതും ചരിത്രത്തില്‍ തപ്പിയാല്‍ കണ്ടെത്താന്‍ കഴിയുന്നവയല്ല. എന്നുവെച്ചാല്‍ ഭാവനാസന്തതികളാണെന്ന് ചുരുക്കം. അല്ല, ഇനി ചിലത് ചരിത്രത്തില്‍ സംഭവിച്ച താണെന്നിരിക്കട്ടെ. പുരാണങ്ങളിലെ വിവരണങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞാല്‍ സാമാന്യ മനുഷ്യന്റെയത്രയും നീതി ബോധമോ സന്മാര്‍ഗ്ഗ നിഷ്ഠയോ പോലും പുലര്ത്താന്‍ കഴിയാത്തവയാണ് അവ. ഇത്രയും പറഞ്ഞാല്‍ മതിയല്ലോ. മേല്പ്പ്റഞ്ഞ മാതിരി അവതാരങ്ങളുടെ നിരയില്‍ ചേര്‍ന്നു നില്ക്കുന്നതല്ല, ക്രിസ്തുവിന്റെ അവതാരം. ചരിത്രത്തില്‍ പുറകോട്ട് തൊട്ട് എണ്ണിയാല്‍ രണ്ടായിരം വര്ഷ്ങ്ങളുടെ പരിധിയില്‍ ലോകചരിത്രത്തിന്റെ ഭാഗമായി എ.ഡി.യെയും ബി.സി.യെയും പകുത്തുകൊണ്ട് ആര്ക്കും നിഷേധിക്കാനാവാതെ വെട്ടിത്തിളങ്ങിനില്ക്കുകന്ന ഏകഅവതാരമാണ് യേശുക്രിസ്തുവിന്റെ അവതാരം.

എബ്രായലേഖനം തുടങ്ങുന്ന വാക്യം ഗംഭീരമാണ്. ദൈവം പണ്ടു തുടങ്ങി പ്രവര്ത്തിവച്ച കഥയാണ് അവിടെ പറയുന്നത്. എക്കാലത്തും പ്രവര്ത്തിക്കുന്നത് ദൈവമാണ്. എന്നാല്‍ പണ്ട് അഥവാ ആദ്യനാളുകളില്‍ ഭാഗം ഭാഗമായും വിവിധങ്ങളായും പ്രവാചകന്മാരിലൂടെ പൂര്വ്വം പിതാക്കളോട് അരുള്‍ ചെയ്തിട്ട്, ഈ യുഗാന്ത്യവേളയില്‍ തന്റെ പുത്രന്‍ മുഖാന്തിരം അരുളിചെയ്തിരിക്കുന്നു. മൂലഭാഷയില്‍ പൂര്ണ്ണിമായി എന്നു തന്നെയുണ്ട്. മുന്കാപലങ്ങളില്‍ അനേക പ്രവാചകന്മാരെ ഉപയോഗിച്ച് പ്രവര്ത്തിച്ചിട്ടും പൂര്‍ണ്ണത സംഭവിച്ചിട്ടില്ല. എന്നാല്‍ അത് ദൈവപുത്രനായ ക്രിസ്തുവിന്റെ അവതാരം കൊണ്ടു മാത്രമാണ് സംഭവിച്ചത്.

പഴയ നിയമത്തിന്റെ അന്ത്യഗ്രന്ഥമായ മലാഖിയുടെ അവസാനത്തെ വാക്ക് ‘നിവര്ത്തിക്കും’ എന്നാണ്. അതിന്റെ അര്‍ത്ഥം പഴയനിയമത്തിന്റെ സകലയാഗാദികര്മ്മങ്ങളും ഒത്തുചേര്ന്നിട്ടും സമ്പൂര്ണ്ണളത നേടിയില്ല എന്നാണ്. മനുഷ്യചരിത്രത്തില്‍ വെളിപ്പെട്ട ഒരൊറ്റ പ്രവാചകനും തികച്ചതായി അവകാശപ്പെട്ടില്ല. ന്യായപ്രമാണത്തിന്റെ മദ്ധ്യസ്ഥനായി പുകള്പെ്റ്റ മോശപോലും പിസ്ഗാ കൊടുമുടിയില്‍ മറയുന്നതിനു മുമ്പ് പറഞ്ഞത്: “ദൈവമായ കര്ത്താവ് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്ക്കാടയി എഴുന്നേല്പ്പിച്ചുതരും. ആ പ്രവാചകന്റെ വാക്ക്കേള്ക്കാത്ത വന്‍ ഛേദിക്കപ്പെടും” എന്നായിരുന്നു. അത് യേശുവിനെക്കുറിച്ചായിരുന്നു. താബോര്‍ മലയില്‍ ഏലിയാവും മോശയും ഇടത്തും വലത്തും യേശു മദ്ധ്യത്തിലുമായി സംഭാഷിക്കുമ്പോള്‍ മുകളി ല്കേലട്ട ദൈവശബ്ദം മൂവരെ കുറിച്ചല്ലായിരുന്നു, ദൈവത്തിന്റെ പ്രിയപുത്രനെപ്പറ്റിയായിരുന്നു. അവന് (അവര്ക്ക്) ചെവികൊടുക്കണമെന്നാണ് സ്വര്ഗ്ഗംല വിളംബരം ചെയ്തത്.

വിശുദ്ധവേദം പരിശോധിച്ചാല്‍ ഉല്പ്പ്ത്തി മുതല്‍ നൂറു നൂറ് മുന്കുറികളിലൂടെ ദൈവപുത്രന്റെ വരവിനെ സ്വര്ഗ്ഗം മുന്നറിയിക്കുന്നുണ്ട്. ഒന്നു മാത്രം തൊട്ടു പറയട്ടെ, യാഗപീഠത്തില്‍ ബന്ധനസ്ഥനായി വെട്ടേല്ക്കുവാന്‍ പോകുന്ന യിസ്ഹാക്കിനെ തൊട്ടുപോകരുതെന്ന് സ്വര്ഗ്ഗം ഗര്ജ്ജിച്ചു. അബ്രഹാം അബദ്ധനായി. യാഗം നടക്കാതെ പോകുമല്ലോ എന്ന്ഖേദിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ കാട്ടുവള്ളികളില്‍ കൊമ്പുടക്കികിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. യിസ്ഹാക്കിനെ മോചിപ്പിച്ച പീഠത്തില്‍ ആ ആടിനെ യാഗമാക്കി. യിസ്ഹാക്ക് മനുഷ്യവര്ഗ്ഗിത്തിന്റെ പ്രതിനിധിയാണ്. നാം കൊല്ലപ്പെടേണ്ടതായിരുന്നു. എന്നാല്‍ നമ്മെ മോചിപ്പിക്കുവാന്‍ സ്വയം മരണത്തിന്റെ കാട്ടുവള്ളി കള്ക്ക് ഏല്പ്പിച്ചു കൊടുത്ത് നമുക്കു പകരം പ്രതിയാഗമായി തീര്ന്നക യേശുനാഥനാണ് ആ കോലാട്ടുകൊറ്റന്‍. സകല ജീവികള്ക്കും കുടുംബബന്ധമുണ്ടെന്ന് ഹിന്ദുമതവും മറ്റും പഠിപ്പിക്കുന്നുണ്ട്. ചാള്സ്മ ഡാര്വിദനും തന്റെ സിദ്ധാന്തത്തില്‍ അത് സമര്ത്ഥിുക്കാന്‍ ശ്രമിച്ചതുപോലെ തോന്നുന്നു. അമീബയില്‍ നിന്ന് വളര്ച്ചിനേടിയ ജീവികളുടെ മുതിര്ന്നു കണ്ണിയാണത്രേ മനുഷ്യന്‍. എന്നാല്‍ ഒരു ചോദ്യത്തിന്റെ മുമ്പില്‍ മതങ്ങളും ഡാര്വിചനിസവും ഒക്കെ തകരുന്നു. പരിണാമം തുടരുന്നതാണെങ്കില്‍ മനുഷ്യന്‍ വികസിച്ച് ഒരു അതീത മനുഷ്യന്‍ ഉണ്ടായതായി കാണിക്കാമോ എന്നതാണ് ആ ചോദ്യം. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനില്നിമന്നു മാത്രമേ മനുഷ്യന്‍ ഉണ്ടാകുന്നുള്ളൂ. മാത്രമല്ല, മനുഷ്യന്‍ മനുഷ്യനായി അവസാനിക്കുകയും ചെയ്യുന്നു. ഈ പ്രപഞ്ചത്തില്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ വിലപ്പെട്ട ഒന്നാണ് മനുഷ്യജന്മം. ഉണ്ടാകട്ടെ എന്ന ആജ്ഞാശക്തിയില്‍ ദൈവം ചരാചരങ്ങളെ ഉളവാക്കി. എന്നാല്‍ സൃഷ്ടിയുടെ മകുടമായി അവയുടെ മേല്‍ വാഴുവാന്‍ തന്റെ പ്രമോദമായി മനുഷ്യനെ നിര്മ്മിച്ചു. തന്റെ പാവനമായ വിരലുകള്‍ കൊണ്ട് തന്റെ രൂപത്തിലും സാദൃശ്യത്തിലുമാണ് അവനെ ഉളവാക്കിയത്. ദൈവത്തിന് ഒരു ആളത്വരൂപം ഉണ്ടെങ്കില്‍ അത് മനുഷ്യന്റെ രൂപം തന്നെയായിരിക്കും.

ഒരിക്കല്‍ ദൈവത്തിന്റെ സൃഷ്ടികള്ക്ക് മകുടവും ദൈവത്തിന്റെ പ്രമോദമായിരുന്ന തേജസ്വിയായ ലൂസിഫര്‍ നിഗളത്താല്‍ പാപം ചെയ്ത പതനത്തില്‍ ആ വിടവ് നികത്താന്‍ എന്നവണ്ണം മനുഷ്യനെ ഉളവാക്കി എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു പൂര്ണ്ണ്തയ്ക്കു വേണ്ടിയായിരുന്നു മനുഷ്യനെ ഉളവാക്കിയത്. ഏദനില്‍ ചെയ്യുവാന്‍ പ്രവര്ത്തിളകളും സൂക്ഷിച്ചൊഴിയാന്‍ വിലക്കപ്പെട്ട വൃക്ഷവും ഒക്കെ കാണുന്നതിനാല്‍ ഏദന്‍ ജീവിതം പോലും ഒരു ബാല്യദശയായിരുന്നു എന്ന് കരുതാം. എന്നാല്‍ എന്റെ സ്വന്തഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ ദൈവത്തിന്റെ പ്രതീക്ഷയായ മനുഷ്യസൃഷ്ടിയെ “വേകുന്നതിന് മുമ്പ് വാട്ടിക്കളഞ്ഞു” എന്ന രീതിയില്‍ സാത്താന്‍ പാപത്തില്‍ നിപതിപ്പിച്ചു. ഇത് ഒരു മര്മ്മാമാണ്. ലൂസിഫര്‍ പാപം ചെയ്തിട്ട് അവന്‍ അനു തപിച്ചില്ല. അനുതാപത്തിന് സാധ്യതയുമില്ല. എന്നാല്‍ മനുഷ്യന് അനുതാപത്തിന്റെ അനുഭവം കാണുന്നു. അവനെ വീണ്ടെടുക്കേ ണ്ടത് ദൈവത്തിന്റെ പദ്ധതിയായി മാറി. ആ വീണ്ടെടുപ്പില്‍ ചരിത്രത്തിന്റെ ക്രമാനുഗതമായ പടികളാണ് പഴയനിയമ ചരിത്രം. പ്രവാചകന്മാരും പുരോഹിതന്മാരും രാജാക്കന്മാരും ഒക്കെ ഇവിടെ വെളിപ്പെട്ടു. എന്നാല്‍ സാക്ഷാല്‍ പ്രവാചകനും സാക്ഷാല്‍ രാജാവുമായി ഒരുവന്‍ വരേണ്ടിയിരുന്നു. അവനാണ് മഹീതലത്തില്‍ മനുഷ്യനായി അവതരിച്ച മശിഹ.

മനുഷ്യാവതാരം എന്ന വിഷയം ആഴക്കടലിനെക്കാള്‍ അഗാധമാണ്. എങ്കിലും അതിന്റെ ചില ഭാഗങ്ങള്‍ ഒന്നു തൊട്ടുകാണിക്കാം. ബൈബിള്‍ ചിന്തയില്‍ മൂന്നു ദൈവങ്ങളില്ല. ത്രിയേകദൈവമാണ് ഉള്ളത്. ഹൈന്ദവ ചിന്തയില്‍ ത്രിമൂര്ത്തികള്‍ തമ്മില്‍ വഴക്കിടുന്നതായി വായിച്ചിട്ടുണ്ട്. എന്നാല്‍ ബൈബിളില്‍ അങ്ങനെ കാണുന്നില്ല. ത്രിയേക ദൈവത്തിന് മൂന്ന് ആളത്വങ്ങള്‍ ഉണ്ടെങ്കിലും ദൈവത്വത്തില്‍ അവര്‍ ഒന്നാണ്. ഒരാളിന് സ്വയം വഴക്കിടാന്‍ സാധ്യമല്ലല്ലോ. ഇനി മറ്റൊന്ന്, മൂന്ന് ആളത്വങ്ങളില്‍ രണ്ടാമത്തെ ആളത്വമായ ലോഗോസ് നരരക്ഷയ്ക്കായി മനുഷ്യനായി അവതരിച്ചു. മനുഷ്യനായി മാറുകയല്ല ചെയ്തത്. ദൈവത്തിന്റെ പൂര്ണ്ണതയും മനുഷ്യത്വത്തിന്റെ തികവും ചേര്ന്നുതള്ളതാണ് ക്രിസ്തുവിന്റെ അവതാരം. ആവശ്യമെങ്കില്‍ ദൈവത്തിന്റെ മുഴുശക്തി ക്രിസ്തുവിന് പ്രകടിപ്പിക്കാമായിരുന്നു. എന്നാല്‍ അത് പിടിച്ചൊതുക്കിക്കൊണ്ട് ബേത്‌ലഹേമില്‍ ഒരു കരയുന്ന ശിശുവായും ക്രൂശിന്മേല്‍ ഒരു നിസ്സഹായനായ മനുഷ്യനായും താന്‍ വെളിപ്പെട്ടു കാണുന്നു. താന്‍ സ്വീകരിച്ച മനുഷ്യത്വം അതിന്റെ പൂര്ണ്ണതയിലാണ്, കൂടാതെ അത് നിത്യവുമാണ്. തന്റെ ആണിപ്പഴുതുകള്‍ പുനരുത്ഥാന ശരീരത്തിലും കാണാം. നിത്യതയ്ക്കു പോലും കാല്വഥറിയുടെ പാടുകളെ മായിക്കുവാന്‍ കഴിയുകയില്ല.

യേശു യൗസേപ്പിന്റെയും മറിയയുടെയും മകനാണെന്ന് പലരും പറഞ്ഞതായി സുവിശേഷത്തിലുണ്ട്. കുറഞ്ഞപക്ഷം അവന്‍ യൗസേപ്പിന്റെ മകന്‍ അല്ലല്ലോ. അങ്ങനെയെങ്കില്‍ മറിയയുടെ മാത്രം മകന്‍ ആയിരിക്കാമോ? സ്ത്രീപുരുഷ സംയുക്തം കൂടാതെ സ്ത്രീയുടെ ശരീരഘടകം കൊണ്ടുമാത്രം ഒരു ശിശു ജനിക്കുമോ? ഒരിക്കലും ഇല്ല. അങ്ങനെയെങ്കില്‍ യേശു മറിയയുടെ ശരീരത്തില്‍ നിന്ന് ഉളവായി എന്ന് പറയാമോ? പട്ടത്വസഭകള്‍ മനപ്പൂര്വ്വഉ മായി ഒരു അനുഭവം പഠിപ്പിക്കുന്നുണ്ട്. മറിയമില്നിലന്ന് യേശു ജഡം എടുത്തു എന്നാണ് ആ സിദ്ധാന്തം. എന്നാല്‍ ബൈബിള്‍ മുഴുവന്‍ തേടിയാല്‍ ഇതിന് ഒരു വാക്യം കിട്ടുകയില്ല. ജഡം എടുത്തു എന്നല്ല, ജഡമായിത്തീര്ന്നു എന്നാണ് വചനം. അതാണ് സത്യം. ദൈവപുത്രന്‍ തന്നെത്തന്നെ പരിമിതനാക്കി. ദൈവഹിതത്തിന് സ്വയം സമര്പ്പി്ച്ച മറിയയുടെ ഉദരത്തില്‍ അവതരിച്ചു. മറിയയുടെ പൂര്ണ്ണത കൊണ്ടല്ല, (ഒരു മനുഷ്യനും പൂര്ണ്ണയനല്ല) സമര്പ്പെണം കൊണ്ടാണ് യേശു അവളില്‍ അധിവസിച്ചത്. അങ്ങനെ ആ വചനം സ്വയം വളര്ന്ന് ശിശുവായി വെളിയില്‍ വന്നു. ഇത് എങ്ങനെ സംഭവിക്കും എന്ന് മറിയയ്ക്കു പോലും സന്ദേഹമായിരുന്നു, എങ്കിലും ദൈവത്തിനു സകലവും സാധ്യം എന്ന മറുപടി ഇതിനു പറ്റിയതാണ്.

റോമാസഭ തുടങ്ങിയ സഭകള്‍ മറിയയെ ദൈവമാതാവ് എന്ന് വിളിക്കുന്നു. ദൈവം ത്രിയേകനായാല്‍ ത്രിയേക ദൈവത്തിന് അമ്മയുണ്ടോ? ഒരിക്കലും ഇല്ല. യേശുപോലും അമ്മേ എന്ന് വിളിച്ചില്ല. മറ്റു പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യഭാഷയില്‍ ഒരു ജനനം അല്ലാത്തതിനാല്‍ മറിയയെ അമ്മയായി യേശു കരുതിയില്ല. തിരുവചനം പഠിച്ചാല്‍ പെന്തെക്കോസ്തുനാളില്‍ പരിശുദ്ധാത്മാവ് മറിയയെയും നിറച്ചു. അവളെ അപ്പോസ്തലന്മാര്‍ സ്‌നാനപ്പെടുത്തിയതായി യാക്കോബായ രേഖയിലുണ്ട്. അവള്‍ ക്രിസ്തുവിന്റെ മണവാട്ടി സഭയിലെ ഒരു അംഗമാണ്. അവള്‍ നിത്യതയില്‍ സഭയാം മണവാട്ടിയുടെ അമ്മായിയമ്മ ആയി ഉണ്ടായിരിക്കുമെന്നുള്ള ആശയം സര്വ്വാംബദ്ധമാണ്. മേല്പ്പരറഞ്ഞതില്‍ നിന്ന് ക്രിസ്തുവിന്റെ അവതാരം, താന്‍ സ്വീകരിച്ച ശരീരം എന്നിവയുടെ ഒരു ഏകദേശ ബോധ്യം വായിക്കുന്നവര്ക്ക്ഞ ലഭിച്ചു കാണും എന്ന് വിശ്വസിക്കുന്നു. യേശുവിന്റെ മനുഷ്യ ശരീരം മായകാഴ്ചയല്ല. അത് നിത്യമാണ്. കൂടാതെ മനുഷ്യത്വത്തിന്റെ ദൈവം ഉദ്ദേശിക്കുന്ന പൂര്ണ്ണണത ക്രിസ്തുവിന്റെ മനുഷ്യത്വത്തില്‍ മാത്രമേയുള്ളൂ. നാം രക്ഷിക്കപ്പെട്ട് കഴിയുമ്പോള്‍ വചനരൂപത്തില്‍ ക്രിസ്തു നമ്മില്‍ ഉരുവാകുന്നു. ആ ക്രിസ്തു നമ്മില്‍ വളരുന്നു. അതിന്റെ വളര്ച്ചവയുടെ അനുപാതത്തില്‍ പുറമെയുള്ള മനുഷ്യന്‍ അഥവാ പഴയ മനുഷ്യന്‍ എന്ന ആദാമ്യ പ്രകൃതി മാറിപ്പോകുന്നു. ഒടുവില്‍ തികവുറ്റ ക്രിസ്തുവിന്റെ മനുഷ്യത്വം നമ്മില്‍ വിളങ്ങുന്നു. അങ്ങനെക്രിസ്തുവിന്റെ പൂര്ണ്ണ്ത കൃപയാല്‍ പരിശുദ്ധാത്മാവിനാല്‍ നേടിയ സഭയാം ശരീരമാണ് ശിരസ്സാകുന്ന ക്രിസ്തുവിനോട് ചേരുവാന്‍ പോകുന്നത്. ഉടലും ശിരസ്സുമായി എല്ലായോഗ്യതകളിലും തുല്യമായിരിക്കണമല്ലോ.

മതങ്ങളെല്ലാം പരാജയപ്പെടുന്നു. മതചടങ്ങുകള്‍ വര്ദ്ധിക്കുന്നു. മതകലഹങ്ങള്‍ പെരുകുന്നു. ലോകത്തിന് ഒരൊറ്റ വാതിലും തുറന്നതായി കാണുന്നില്ല. വെളിപ്പാട് പുസ്തകത്തില്‍ കാണും പോലെ സ്വര്ഗ്ഗത്തിലേക്ക് തുറന്ന ഒരു വാതില്‍ മാത്രമേയുള്ളൂ. അത് നമ്മുടെ ഏക പ്രത്യാശയായ പുനരാഗമനത്തിന്റെ വാതിലാണ്. ഞാന്‍ ഇങ്ങനെ പറയാറുണ്ട്, ഈ പ്രപഞ്ചത്തില്‍നിന്ന് സൂര്യനെ മാറ്റിയാല്‍ ഇവിടെ നിത്യ അന്ധകാരമായിരിക്കും. അതുപോലെ മാനവ മഹാസാഗരമായ ഈ ലോകത്തില്‍ നിന്ന് ക്രിസ്തുവിനെയും തന്റെ ദിവ്യസുവിശേഷത്തെയും നീക്കിയാല്‍ ഈ ലോകം ഒരു നിത്യനരകവും ഒരു നിത്യവിലാപവുമായിരിക്കും. സാത്താന്റെ കെട്ടുകളെ അഴിപ്പാന്‍ ദൈവപുത്രന്‍ പ്രത്യക്ഷനായി. പിശാചിന്റെ ചതിവില്‍ നിന്ന് രക്ഷപെടുവാന്‍ ദൈവം അയച്ചതന്റെ പുത്രന്‍ മാത്രമേയുള്ളൂ. പുരാണ കഥകളിലെപ്പോലെ ഏതോ ചില അഭ്യാസപ്രകടനങ്ങള്‍ കാണിച്ചിട്ട് ഓടി മാറുന്ന അവതാരമല്ല ക്രിസ്തുവിന്റേത്. തന്റെ പ്രതിയാഗത്താല്‍ രക്ഷപെട്ട് തന്റെ ദിവ്യസ്വഭാവം നേടി, തനിക്കായി കാത്തുനില്ക്കു്ന്ന തന്റെ രക്ഷിതരെ ചേര്ത്ത് അവരോടൊപ്പം അനന്തനിത്യതയില്‍ ആനന്ദിക്കുവാന്‍ കാത്തിരിക്കുന്നവനാണ് നമ്മുടെ കര്ത്താവ്. അവന്റെ ആഗമന സ്വരങ്ങള്‍ കേട്ടു തുടങ്ങുന്നു. നമുക്ക് കാതോര്ക്കാം; കാത്തിരിക്കാം. ഈ വാക്കുകള്‍ നമ്മെ അതിനായി ഉണര്ത്തരട്ടെ.

MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=1&mid=28 – (Published in December 2004, Accessed in May 2011)