ദൈവസഭയില്‍ ഭരണത്തിനല്ല, ശുശ്രൂഷയ്ക്കാണ് സ്ഥാനം

Not Ruling, but Ministering in the Church of God
കാനം അച്ചന്‍

ബൈബിള്‍ പഠി­ച്ചാല്‍ ദൈവം ചെയ്യു­ന്ന­തി­നൊക്കെ ബഥ­ലായി പിശാച് പ്രവര്‍ത്തി­ക്കു­ന്നത് കാണാം. പിശാ­ചിന്റെ അഭിഷേകം പ്രാപിച്ച നിമ്രോദ് ബാബി­ലോണ്‍ കേന്ദ്ര­മാക്കി തുട­ങ്ങി­വെ­ച്ച­താണ് മതവും രാഷ്ട്ര­വും. മതരാഷ്ട്ര കൂട്ടുകെട്ടിനെ നിലനിര്‍ത്താന്‍ അന്നുമുതല്‍ ഇന്നുവരെ ശ്രമിക്കുന്നതാണ് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദൈവ­സ­ഭ­യുടെ മുഖ്യശത്രു ആണ് മതം. സഭ­യുടെ പ്രമാണം വെളി­പ്പാടും മത­ത്തി­ന്റേത് മന­ന­ഫ­ലവും ആണ്. a എല്ലാ മത­ങ്ങളും ഈ അര്‍ത്ഥ­ത്തില്‍ ദൈവ­ത്തിന്റെ കുറ്റ­പത്രം വഹി­ക്കു­ന്നു. ബാബേല്‍ഗോപുരം ചിതറിത്തെറിച്ചുവീണ ബാബി­ലോണ്‍ കേന്ദ്രമാക്കി സാത്താന്‍ ഒന്നാം സാമ്രാജ്യം സ്ഥാപി­ച്ചു. അത് തകര്‍ന്ന­പ്പോള്‍ പിശാച് അടങ്ങിയിരുന്നില്ല. വിവിധ രാഷ്ട്രങ്ങളില്‍, വിവിധ മാര്‍ഗ്ഗങ്ങളില്‍ ദൈവികപദ്ധതിക്ക് തടസമുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചു. നാല് ആശ്ര­മ­ങ്ങളെ (ചാ­തുര്‍വര്‍ണ്ണ്യം) ആയു­ധ­മാക്കി മതരാഷ്ട്ര കൂട്ടുകെട്ടുണ്ടാക്കിയ തന്ത്രം ദൈവസഭയില്‍ വിദഗ്ധമായി സാത്താന്‍ സന്നിവേശിപ്പിച്ചു. ഈ മാര്‍ഗ്ഗത്തിലൂടെ ദൈവ­സ­ഭയെ നശി­പ്പി­ക്കാന്‍ ഈ ലോക­ത്തിന്റെ ദൈവം ഇന്നു­വരെ ശ്രമി­ച്ചുകൊണ്‍ടിരിക്കു­ന്നു. കഷ്ടിച്ച് നാല് നൂറ്റാണ്ടുവരെ ദൈവ­സഭ അതിന്റെ തനിമ നില­നിര്‍ത്തി. സാത്താന്‍ ഒരു റോമാ­ച­ക്ര­വര്‍ത്തിയെ (കോണ്‍സ്റ്റോ­യിന്റ്റ­ി­ന്‍) ആയുധം ആക്കി സഭ­യ്ക്കുള്ളില്‍ കടന്നു. നല്ല കാര്യ­ങ്ങള്‍ പലതും പ്രദര്‍ശി­പ്പി­ച്ചു­കൊണ്ട് അവന്‍ വലിയ തിന്മ പ്രവര്‍ത്തി­ച്ചു­പോന്നു. വേഷ­പ്ര­ധാ­നവും കര്‍മ്മ­ബ­ഹു­ല­വു­മായ പട്ടത്വം അവന്‍ സഭ­യില്‍ കടത്തി. കൃപ­യാല്‍ ഉള്ള രക്ഷ കൂദാ­ശ­കളാക്കി കച്ചവടച്ചരക്കാക്കി. ആ വിഷ­യ­ത്തില്‍ ഏറ്റവും ഭയ­ങ്കരം ദൈവ­വ­ച­നത്തെ പുറം­തള്ളി അധി­കാ­രി­ക­ളുടെ കല്‍പ്പ­ന­കള്‍ പ്രതി­ഷ്ഠി­ച്ച­താ­ണ്. പ്രാര്‍ത്ഥനാ കൂട്ട­ങ്ങള്‍ വ്യത്യാ­സ­പ്പെ­ടുത്തി സുന്നഗ­തോ­സു­കള്‍ (കൗണ്‍സില്‍) ആക്കി. അങ്ങനെ ക്രമേണ സഭയെ ലോക­മയം ആക്കി­മാറ്റി.

മയ­ങ്ങി­ക്കി­ട­ക്കു­ന്ന­വന്‍ ഇട­യ്ക്കിടെ ഉറക്കംതെളി­യു­ന്നതു പോലെ നവീ­ക­രണ ദര്‍ശ­ന­ത്തോ­ടു­കൂടെ നവീ­ക­ര­ണ ­വീ­രന്‍മാര്‍ ചില കാലങ്ങളില്‍ എഴു­ന്നേറ്റു തുടങ്ങി ആ കൂട്ട­ത്തില്‍ ഒരു­വ­ലയ മുന്നേറ്റം ആയി­രുന്നു 16­-ാം നൂറ്റാ­ണ്ടില്‍ ലൂഥര്‍ മുഖാ­ന്തരം സംഭ­വി­ച്ച­ത്. എന്നാല്‍ വിശ്വാ­സ­ത്താല്‍ ഉള്ള രക്ഷ മാത്രം ഉയര്‍ത്തി­പ്പി­ടിച്ച് ആ പ്രയത്‌നം അവ­സാ­നി­ച്ചു. പള്ളി­മ­തവും പട്ട­ത്വവും തീര്‍ത്തും വര്‍ജ്ജി­ച്ചില്ല യാക്കോ­ബായ സഭ­യില്‍ നിന്ന് തല ഉയര്‍ത്തിയ നവീ­ക­ര­ണ­ത്തിനും (മാര്‍ത്തോ­മ്മ­സ­ഭ) ഈ ഗതി­കേട് സംഭ­വിച്ചു. മാര്‍ത്തോമ്മ സഭ­യില്‍ നിന്ന് തല ഉയര്‍ത്തിയ ഇവാന്‍ജ­ലി­ക്കല്‍ സഭക്കും ഇതു­തന്നെ ഗതി­യുണ്ടായി. പട്ട­ത്വവും കൂദാ­ശ­കളും മുഴു­വന്‍ കള­യാന്‍ ആര്‍ക്കും കഴി­ഞ്ഞില്ല. ഈ നൂറ്റാ­ണ്ടിലെ ഏറ്റവും വിചി­ത്ര­മായ കാഴ്ച സുവി­ശേ­ഷ­കന്‍ കെ.­ പി. യോഹ­ന്നാന്‍, യോഹ­ന്നാന്‍ മെത്രാ­പ്പോ­ലീത്ത ആയി മാറി­യ­താണ്. കണ­ക്കു­കൂ­ട്ടാന്‍ അറി­യാ­വുന്ന കുട്ടി­കള്‍ കൂട്ടി­പ­റ­യട്ടെ ലാഭമെത്ര? നഷ്ടമെത്ര…?

പട്ട­­­ത്വസ­ഭ­യില്‍ നിന്ന് വലിയ മുന്നേറ്റം നട­ത്തിയ വേര്‍പാട് സമൂ­ഹ­ങ്ങ­ളുടെ വഴി­യില്‍ ആണ് ഞാനും നിങ്ങളും ഉള്‍പ്പെ­ടുന്ന പെന്തെക്കോസ്ത് സമൂഹം നില­കൊ­ള്ളു­ന്ന­ത്. കുറെ കാലം നാം കൊടി­പാ­റി­ച്ചു­നിന്നു. മഹാ­ശക്തനായിരുന്ന ശിംശോനെ മദ്യ­പാ­നം, സത്രി­സം­സര്‍ഗ്ഗം, കളിയും കടം­ങ്കഥ പറ­ച്ചിലും തുട­ങ്ങിയ സാഹ­ച­ര്യ­ങ്ങള്‍ ഒരുക്കി ഒടു­വില്‍ ഫെല­സ്ത്യ­രുടെ മാവ് പൊടി­ക്കുന്ന കണ്ണു­പൊ­ട്ട­നാക്കി മാറ്റിയ കഥ അത്ര ഒറ്റ­പ്പെട്ട ഒന്ന­ല്ല. ബിഷ­പ്പിന്റെ നീളന്‍ കുപ്പായം ഇന്നു നമ്മുടെ പലരുടെയും ലക്ഷ്യം ആണ്. സഹോ­ദര സമൂഹം ആകുന്ന സഭ ഇന്ന് മിക്ക­വാറും മേല്‍ഭ­രണ സമ്പ്ര­ദായം ആയി മാറി. D.P. യും (ഡിസ്ട്രിക്ട് പാ­സ്റ്റ­റും) സാധാ പാസ്റ്ററും ഒക്കെ അതിന്റെ തെളി­വാണ്. ഈ ചങ്ങ­ല­യിലെ അതി­ഭ­യ­ങ്കര കണ്ണി ഓവര്‍സീയര്‍ ആണ്. ശരിക്കും ബൈബിള്‍ പഠി­ച്ചാല്‍ ഒരു ലോക്കല്‍ സഭ­യുടെ പാസ്റ്റര്‍ ആ സഭ­യുടെ ഓവര്‍സി­യര്‍ ആണ്. ഓവര്‍സി­യര്‍മാ­രുടെ മുക­ളില്‍ ഒരു യൂണി­വേ­ഴ്‌സല്‍ ഓവര്‍സി­യര്‍ ദൈവ­വ­ച­ന­പ്ര­കാരം ഉള്ള­ത­ല്ല. ഈ കുഴിയില്‍ ആണ് മാര്‍പ്പാ­പ്പയും പാത്രി­യര്‍ക്കീസും, കാതോ­ലി­ക്കാസും ഒക്കെ വീണു കിട­ക്കു­ന്ന­ത്. ഇത് എഴു­തുന്ന സമയം ശ്രേഷ്ഠ കാതോ­ലിക്കാ ആണോ, പരി­ശുദ്ധ കാതോ­ലിക്ക ആണേ, വലി­യത് എന്ന് വില­പേശി മുഖാ­മുഖം നോക്കി സമ­ര­പ­ന്ത­ലില്‍ ഉപ­വാ­സി­ക്കു­ക­യാ­ണ്. ഇതു­ വാ­യി­ക്കുന്ന നല്ല മന­സാ­ക്ഷി­യുള്ള വായ­ന­ക്കാ­രോട് ഞാന്‍ പറ­യട്ടെ “എന്റെ രാജ്യം ഐതി­ഹ­മല്ല” എന്ന് യേശു പറ­ഞ്ഞത് നാം മറ­ക്ക­രു­ത്. ജാതി­ക­ളുടെ മാതി­രി­യുള്ള ഭരണം ദൈവ­സ­ഭ­യില്‍ പാടി­ല്ല. ഇവിടെ ഭര­ണ­ത്തി­നല്ല ശുശ്രൂ­ഷ­യ്ക്കാണ് സ്ഥാനം രാഷ്ട്രീയ ഇല­ക്ഷന്‍ ഇതില്‍ കയ­റ്റി­യ­വന്‍ ആരാ­യാലും അവന്‍ ശാപ­യോ­ഗ്യന്‍ തന്നെ.

സഭ­യുടെ സ്ഥാനാര്‍ത്ഥി­കളെ നിശ്ച­യി­ക്കുന്ന ക്രമം ഞാന്‍ പറയാം സഭ ­ദൈ­വ­കൃ­പ­യില്‍ ജ്വലി­ച്ചു­ നി­ന്നാല്‍, ശൗലി­നേയും ബര്‍ണ­ബാ­സി­നേയും എനി­ക്കാ­യി വേര്‍തി­രി­പ്പിന്‍ എന്ന് പ്രവാ­ച­കന്‍മാരി­ലൂടെ വ്യക്ത­മായ ദൂതു­ല­ഭിക്കും. അത്രയും കൃപ ഇല്ലെ­ങ്കില്‍ മത്യാ­സിനെ തിര­ഞ്ഞെ­ടുത്ത ചീട്ടി­ടല്‍ പ്രാര്‍ത്ഥിച്ച് നടത്താം. അവിടെ പ്രച­ര­ണ­ത്തിന്റെ തന്ത്രം ഉണ്ടാ­കു­ന്നി­ല്ല. ലക്ഷ­ങ്ങള്‍ മുടക്കി കോ­ഴ കൊടുത്ത് വ്യാജം പറഞ്ഞ് കള്ള­വോട്ട് ചെയ്യുന്ന വേദി­യില്‍ നിന്ന് ലക്ഷം മൈലു­കള്‍ അക­ല­ത്തില്‍ ആയി­രിക്കും പരി­ശു­ദ്ധാ­ത്മാവ് നില­കൊ­ള്ളു­ന്നത് എന്ന സത്യം ആരും മറക്കരുത്. എങ്ങ­നെ­െയങ്കിലും സ്ഥാനം നേടി നേതാ­വായി മാനവും ധനവും ഒക്കെ ഉറ­പ്പി­ക്കാനും സ്വന്തം മക്കളെ പിന്‍ഗാ­മി­കള്‍ ആക്കു­വാനും സ്വപ്നം കാണു­ന്ന­വര്‍ ആണ് ഈ കള്ള­വോട്ട് വിടാതെ നില­നിര്‍ത്താന്‍ പരാ­ക്രമം കാണി­ക്കു­ന്ന­ത്. കാലം തീരാ­റായ ഈ വൈകിയ വേള­യില്‍ നീതി­യിലും വിശു­ദ്ധി­യിലും നില­കൊ­ള്ളുന്ന തന്റെ സഭ­യാ­കുന്ന അല്‍പ­ജ­നത്തെ ചേര്‍ക്കു­വാന്‍ കര്‍ത്താവ് തത്ര­പ്പെ­ടുന്നു. അതിന്റെ നാന­വിധ ലക്ഷ­ണ­ങ്ങള്‍ വെളി­പ്പെട്ട് നില്‍ക്കു­ന്നു. ഞാന്‍ കുറിച്ചു ഈ സത്യം മന­സാ­ക്ഷി­യില്‍ ഏറ്റു­വാ­ങ്ങിയ ചില­രെ­ങ്കിലും ഈ സത്യ­ത്തി­നു­വേണ്ടി മുന്നോട്ട് വര­ണം. നമുക്ക് സഭ­യില്‍ നിന്നും ഈ രാഷ്ട്രീ­യ­ക്കളി പുറം­ത­ള്ള­ണം. അതി­നുള്ള ആദ്യത്തെ ഒരു തീക്കുറ്റി­യായി ഈ കൊച്ചു ലേഖനം തീരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥി­ക്കു­ന്നു. ഈ പന്തം ഏറ്റു­വാ­ങ്ങു­വാന്‍ അനേകം കര­ങ്ങള്‍ മുന്‍പോട്ടു പോര­ണം, അല്ല വരി­ക­തന്നെ ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നു.

ദൈവ­സഭ ദൈവ­ത്തി­ന്റേതു മാത്രം ആയി­രി­ക്ക­ട്ടെ. അതിന്റെ ഭര­ണ­ക്രമം ബൈബിള്‍ മാത്രം ആയി­രി­ക്കട്ടെ. സഭ­യുടെ നട­ത്തി­പ്പു­കാര്‍ ഭര­ണാ­ധി­കാ­രി­കള്‍ ആകാന്‍ കൊതി­ക്കാതെ ശുശ്രൂ­ഷ­ക­ന്മാര്‍ ആയി­രി­ക്കട്ടെ. നവീ­ക­രണം വളഞ്ഞ് ഒഴുകി റോമ­സ­ഭ­യി­ലേക്കും ഒടു­വില്‍ ഹിന്ദു­മ­ത­ത്തി­ലേക്കും ചെന്ന് ചേരാ­തി­രി­ക്ക­ട്ടെ.

MGM Ministries-Article Source: gmnewsonline.com/newscontent.php?id=2114 – (Published in September 2011, Accessed in June 2012)